ഗംഗയിലെ ജലം ഇനി പോസ്റ്റല്‍ സര്‍വ്വീസ് വഴി കേന്ദ്രസര്‍ക്കാര്‍ വിശ്വാസികളുടെ വീട്ടിലെത്തിക്കും

ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയിലെ ജലം ഇനി പോസ്റ്റല്‍ സര്‍വ്വീസ് വഴി വിശ്വാസികളുടെ വീട്ടിലെത്തും. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. ഈ പദ്ധതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര ടെലികോം മിനിസ്റ്റര്‍ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ശുദ്ധമായ ഗംഗാജലം ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ വ്യാപാര സംവിധാനം ഫലപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഒരു പദ്ധതി രാജ്യത്തിന്റെ സാംസ്‌കാരികമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top