
സ്വന്തം ലേഖകൻ
ചിങ്ങവനം: ലഹരി മൂത്ത്് വഴിയിൽവാക്കു തർക്കത്തിലേർപെട്ടവരെ പിൻതിരിപ്പിക്കാനെത്തിയ യുവാവിന്റെ വീടു കയറി ആക്രമണം. സഹോദരങ്ങളായ മൂന്ന്് പേർക്ക് കുത്തേറ്റു. പനച്ചിക്കാട് കാലായിൽ കരോട്ട് പ്രദീപ്(25), ദേവദാസ്(23), ശാന്തൻ(18) എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസിയും, ബന്ധുവുമായ പ്ലാപ്പറമ്പിൽ പ്രശാന്ത്(32) ആണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പരിക്കുള്ളിനാൽ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.45നാണ് സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വെള്ളിയാഴ്ച വൈകുന്നേരം കാലായിൽ പടിയിലുള്ള കടയിൽ പ്രശാന്ത് വഴക്കിടുന്നത് കണ്ട്് പിൻതിരിപ്പിക്കാൻ ശ്രമിച്ച പ്രദീപുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രശാന്ത് വൈകിട്ട് ഇവരുടെ വീട്ടിലെത്തി വാതിലിൽ മുട്ടി വിളിച്ചു. കതക് തുറന്ന് പുറത്തിറങ്ങിയ ദേവദാസിന്റെ കയ്യിൽ കുത്തുകയായിരുന്നു. തുടർന്ന് പുറത്തു വന്ന പ്രദീപിന്റെ വയറിനേറ്റ കുത്തിൽ കുടൽമാല പുറത്തു ചാടി. സഹോദരങ്ങളെ ആക്രമിക്കുന്നത് കണ്ട് ഇറങ്ങി വന്നശാന്തനും കുത്തേറ്റു. ബഹളം കേട്ട്് ഓടിക്കൂടിയ നാട്ടുകാർ മൂന്ന് പേരേയും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിനേയും, ദേവദാസിനേയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.