ഫ്ളാറ്റിനകത്ത് കഞ്ചാവ് കൃഷി; നാല്‍പ്പത് ചട്ടികളിലായിരുന്നു കൃഷി;യുവാവിനെ പോലിസ് അറസ്റ്റ് ചെയതു

ഹൈദരാബാദ്: ഫ്ളാറ്റിനകത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ സെയ്ദ് ഷഹദ് ഹുസൈനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിനുള്ളില്‍ തന്നെ ചട്ടിയിലായിരുന്നു കഞ്ചാവ് വളര്‍ത്തിയത്.

ഒമ്പത് കിലോയോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മൂന്ന് മുറികളുള്ള തന്റെ അപ്പാര്‍ട്ടിമെന്റിലായിരുന്നു ഇയാള്‍ കഞ്ചാവ് കൃഷി നടത്തി വന്നിരുന്നത്. 40 ചട്ടികളിലായിട്ടായിരുന്നു സെയ്ദിന്റെ കഞ്ചാവ് കൃഷി. കഞ്ചാവ് വില്‍പ്പനക്കിടെ മനികോണ്ടയിലെ കൊമേഴ്ഷ്യല്‍ ഹബ്ബില്‍ നിന്നായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിക്കപ്പെടാതിരിക്കാനാണ് ഇയാള്‍ വീട്ടില്‍ തന്നെ കഞ്ചാവ് കൃഷി നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനായി ഇയാള്‍ക്ക് വീഡിയോ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചിരുന്നത് അദ്ദേഹത്തിന്റെ അമേരിക്കയിലെ സുഹൃത്തായിരുന്നെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ കോടതി റെഡ്ഡി പറഞ്ഞു. മൂന്ന് മാസത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഇദ്ദേഹം അമേരിക്കയിലുള്ള സുഹൃത്തായ ഗാരിത് ക്രിസ്റ്റഫറിന്റെ സഹായത്തോടെ വീട്ടില്‍ കഞ്ചാവ് കൃഷി ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.

Top