തൃശൂര്‍: തൃശൂര്‍ ചുവന്ന മണ്ണില്‍ വന്‍ കഞ്ചാവ് വേട്ട. കെഎസ്ആര്‍ടിസിയില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വാസ് എന്നിവരാണ് പിടിയിലായത്. അജയിന്റെ നേതൃത്വത്തിലാണ് ഒഡീഷയില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഇയാള്‍ ഭാഷ അറിയാനും മറ്റുമാണ് പശ്ചിമബംഗാള്‍ സ്വദേശിയുടെ സഹായം തേടിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പീച്ചി പൊലീസാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്.