സ്വന്തം ലേഖകൻ
റാഞ്ചി: ജാർഖണ്ഡിലെ മധുപൂരിൽ ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഗിരീഥ് ബൗണ്ട് പാസഞ്ചർ ട്രെയനിൽ അച്ഛനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെയാണ് അഞ്ചു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്.
രാത്രി രണ്ടു മണിയോടെ മധപൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലേക്ക് അഞ്ചു പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉറക്കത്തിലായിരുന്ന പിതാവ് സംഭവം അറിഞ്ഞില്ല .എന്നാൽ ഉറക്കമുണർന്നതിനു ശേഷം മകളെ കാണാതായന്നെറിഞ്ഞപ്പോൾ തന്നെ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷനു സമീപത്ത് പീഡനത്തിനു ശേഷം ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.