പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതകത്തിനും വില കൂടി: വില കുറഞ്ഞത് സ്വർണത്തിന് മാത്രം: കേന്ദ്രത്തിൻ്റെ ഇരുട്ടടിയിൽ വലഞ്ഞ് ജനം

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർദ്ധിപ്പിച്ചതിന് പിന്നാലെ കുടുംബങ്ങൾക്ക് ഇരുട്ടടിയുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ഇരുട്ടടി നല്‍കി പാ​ച​ക വാ​ത​ക വി​ലയില്‍ വീണ്ടും വര്‍ധന.

വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ര്‍ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി​ല​വ​ര്‍​ധ​ന ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.

കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ആണ് വില. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.

കഴിഞ്ഞ ദിവസം വാണിജ്യ പാചക വാതക സിലിണ്ടറിനു കേന്ദ്ര സർക്കാർ വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗാർഹിക സിലിണ്ടറിന് കൂടി വില കൂട്ടിയിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ശേഷം സ്വർണ വില കൂപ്പ് കുത്തുന്നു. താഴേയ്ക്ക് പതിച്ച സ്വർണ്ണ വില നാല് ദിവസം കൊണ്ട് ഗ്രാമിന് 165 രൂപയും പവന് 1320രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു.

ഈ മാസം ഇത് ആദ്യമായാണ് ഇന്ധന വില വർദ്ധിക്കുന്നത്. വ്യാഴാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.53 രൂപയും, ഡീസലിന് 82.65 രൂപയുമാണ് വില. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്‌.അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.

Top