ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. സിലിണ്ടറിന് ഏഴ് രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ജൂണില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: gas price