ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ലേഖനങ്ങലെഴുതിയ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

ബംഗളൂരു :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു. രാജരാജേശ്വരി നഗറിലെ വസതിയില്‍ വെച്ചാണവര്‍ക്ക് വെടിയേറ്റത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. വളരെ അടുത്ത് നിന്നാണ് അക്രമി വെടിയുതിര്‍ത്തിരിക്കുന്നത്. ഏഴോളം ബുള്ളറ്റുകളാണ് മൃതദേഹത്തിലുള്ളത്. കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. 55 വയസാണ് ഗൗരി ലങ്കേഷിന്. വാ രികയായ ലങ്കേഷ് പത്രികയുടെ നടത്തിപ്പുകാരിയും ഗൗരി ലങ്കേഷാണ്. ആശയപരമായ വേര്‍തിരിവുകള്‍ ഉള്ളതിനാല്‍ ഗൗരി ലങ്കേഷിന് ശത്രുക്കള്‍ നിരവധിയാണ്. ബംഗലൂരു പോലീസ് കമ്മീഷണര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൌരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചന.കര്‍ണാടകയിലെ വിവിധ മാധ്യമങ്ങളില്‍ കോളമെഴുത്തുകാരി കൂടിയായിരുന്നു ഗൗരി ലങ്കേഷ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഒട്ടേറെ ലേഖനങ്ങളും ഗൗരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡ പുരോഗമന സാഹിത്യകാരന്‍ പ്രഫ. എം.എം. കല്‍ബുറഗി വെടിയേറ്റു മരിച്ച്‌ രണ്ടു വര്‍ഷം പിന്നിടുമ്ബോഴാണു സമാനമായ രീതിയില്‍ ഗൗരി കൊല്ലപ്പെട്ടിരിക്കുന്നത്. കല്‍ബുറഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ സജീവ പങ്കാളിയായിരുന്നു അവര്‍. മാവോയിസ്റ്റുകള്‍ക്കിടയിലും പ്രവര്‍ത്തിച്ചിരുന്നു. ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ പേരില്‍ ബി.ജെ.പി. നേതാക്കള്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഇവര്‍ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു.

ബൈക്കിലെത്തിയ അക്രമികള്‍ വീടിന്റെ പ്രവേശന കവാടത്തിന് സമീപംവച്ചാണ്് ഗൌരിക്കുനേരെ വെടിയുതിര്‍ത്തത്. കാറില്‍ വീട്ടിലേക്ക് വരുകയായിരുന്നു അവര്‍. കാര്‍ റോഡില്‍നിന്ന് വീട്ടുമുറ്റത്തേക്ക് കയറ്റാനായി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. അക്രമികള്‍ ബൈക്കില്‍ ഇവരെ പിന്തുടരുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഗൌരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ ഉടനെ ഇവര്‍ നിലത്തുവീണതായും അക്രമികള്‍ ബൈക്കില്‍തന്നെ രക്ഷപ്പെട്ടതായും അയല്‍വാസികള്‍ പറഞ്ഞു. നിരവധി തവണ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരോഗമനവാദിയായിരുന്ന എം എം കലബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൌരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്ബ് കലബുര്‍ഗിയെ കൊന്നത്. ഗൌരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം. കലബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍എസ്‌എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്.

ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററാണ് ഗൌരി ലങ്കേഷ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകളാണ് ഗൌരി.മൂന്നുപേര്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് പ്രാഥമികനിഗമനമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി സുനീല്‍കുമാര്‍ പറഞ്ഞു. വളരെ അടുത്തുനിന്ന് ഏഴുതവണ ഗൌരിയുടെ നെഞ്ചില്‍ വെടിയേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൌരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൌരി ലങ്കേഷ് വധത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപലപിച്ചു. സത്യത്തെ ഒരിക്കലും നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.

Top