തൃശൂര്‍: പിന്നണി ഗായിക ഗായത്രി അശോകന് വിവാഹിതയായി. കൊല്‍ക്കത്ത സ്വദേശിയും സംഗീതജ്ഞനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണു ഗായത്രിയുടെ വരന്.
തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും അടുത്ത സുഹൃത്തുക്കളായിരുന്നു. നിരവധി സംഗീതപരിപാടികള്‍ ഇരുവരും ഒന്നിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
സൗഹൃദ ബന്ധം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 37 വയസുകാരിയായ ഗായത്രിയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഡോ. സായിജിനെ വിവാഹം ചെയ്തെങ്കിലും വിവാഹമോചനം നേടിയിരുന്നു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക