ആറടിയില്‍ ലോക റെക്കോര്‍ഡുമായി ഗെയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിക്‌സടിച്ചു തകര്‍ത്ത ക്രിസ് ഗെയില്‍ സിക്‌സറുകളുടെ ലോകറെക്കോര്‍ഡ് ബാറ്റില്‍ കുറിച്ചിട്ടു. ട്വന്റി 20യില്‍ 600 സിക്‌സറുകള്‍ തകര്‍ത്തടിച്ച ഗെയില്‍ ഇത്തവണ സ്വന്തമാക്കിയത് ലോക റെക്കോര്‍ഡ് കൂടിയാണ്. ട്വന്റി20 യില്‍ അറുനൂറും സിക്‌സും 600 ബൗണ്ടറികളും നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരമാണ് ക്രിസ്‌ഗെയില്‍. ഓസ്‌ട്രേലിയയിലെ ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഗെയില്‍ ലോക റെക്കോര്‍ഡ് പ്രകടനം കുറിച്ചത്.
മെല്‍ബണ്‍ റെനഗേഡ്‌സിനു വേണ്ടി കളിക്കുന്ന ഗെയില്‍ ബ്രിസ്‌ബേണ്‍ ഹീറ്റ്‌സിനെതിര രണ്ടു വമ്പന്‍ സിക്‌സറുകളാണ് കഴിഞ്ഞ ദിവസം നേടിയത്. 16 പന്തില്‍ 23 റണ്‍സ് ഗെയില്‍ നേടിയത്. ഗെയിലിന്റെ ടീം ഏഴു വിക്കറ്റിനാണ് മത്സരം സ്വന്തമാക്കിയത്. സിക്‌സറുകളുടെ എണ്ണത്തില്‍ ട്വന്റി 20 ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഗെയിലിനു പിന്നില്‍ രണ്ടാം സ്ഥാനമുള്ള കിറോണ്‍ പൊള്ളാര്‍ഡിനു 388 സിക്‌സറുകളാണ് കരിയറില്‍ ഇതുവരെ അടിക്കാന്‍ സാധിച്ചിട്ടുള്ളത്. മൂന്നാമതുള്ള ന്യൂസിലന്‍ഡിന്റെ മക്കല്ലത്തിന്റെ പേരില്‍ 290 സിക്‌സ് മാത്രമാണ് ഉള്ളത്.
653 ബൗണ്ടറികള്‍ അടിച്ച ഗെയിലിനു പക്ഷേ, ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മാത്രമാണ് ഉള്ളത്. 664 തവണ പന്തിനെ അതിര്‍ത്തി വരയ്ക്കപ്പുറത്തേയ്ക്കു പായിച്ച ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോജിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം.

Top