സ്വന്തം ലേഖകൻ
ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ വെടിനിർത്താൻ തീരുമാനവുമായി ഇസ്രേയലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ 11 ദിവസങ്ങൾ നീണ്ട വെടിനിർത്തലിനാണ് വിരാമമായിരിക്കുന്നത്. ഉപാദികളില്ലാത്ത വെടിനിർത്തലിനാണ് ഇസ്രയേൽ കാബിനറ്റിന് അംഗീകാരം നൽകിയിരിക്കുന്നത്. ഈജിപ്റ്റിന്റെ സമവായ നീക്കം അംഗീകരിച്ചാണ് തീരുമാനമെന്ന് ഇസ്രയേൽ അറിയിച്ചു.
ഹമാസും ഇത് വെടിനിർത്തിയതായി അറിയിച്ചു. രക്ത രൂക്ഷമായ സംഘർഷത്തിൽ ഗാസയിൽ മാത്രം 232 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 12 പേരാണ് മരിച്ചത്.
സംഘർഷത്തിന്റെ 11-ാം ദിവസമായ ഇന്നലെ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പട്ടണത്തിലും ദേറൽ ബലാ പട്ടണത്തിലുമാണ് കഴിഞ്ഞ ദിവസം പുലരും മുൻപേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
അക്രമണത്തിൽ 5 വീടുകളോളം തകർന്നിട്ടുണ്ട്. ഗാസാ സിറ്റിയിലെ ഒരു വാണിജ്യകേന്ദ്രത്തിലും ശക്തമായ മിസൈലാക്രമണമുണ്ടായി. സംഘർഷത്തിൽ ഇതുവരെ 1710 പേർക്കു പരിക്കേറ്റു.അക്രണത്തെ തുടർന്ന് 58,000 പലസ്തീൻകാരാണ് പലായനം ചെയ്തത്.