യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസ 2020ഓടെ വാസയോഗ്യമല്ലാതെയാവുമെന്ന് യുഎന്‍

ഗാസ’ ഉപേക്ഷിക്കപ്പെടുന്ന നഗരമാകുമ്മേണ്ണ് യു.എന്‍ മുന്നറിയിപ്പ് . 2020ഓടെ ഗാസ വാസയോഗ്യമല്ലാതായി തീരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഐക്യ രാഷ്ട്ര സഭയുടെ വാണിജ്യ വികസന സമ്മേളനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിഗമനത്തിലെത്താന്‍ യുഎന്‍ ചൂണ്ടികാണിക്കുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്. ഗാസയിലെ വാണിജ്യ വ്യവസായ സാഹചര്യങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു, സാമ്പത്തിക സ്ഥിതി താറുമാറാവുകയും ചെയ്തു. വ്യവസായത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യങ്ങളൊന്നും ഗാസയില്‍ ബാക്കിയില്ല . ഇസ്രയേല്‍ ഉപരോധവും രാഷ്ട്രീയ സ്ഥിരത ഇല്ലായ്മയും അടക്കം പ്രതിസന്ധികളില്‍ തകര്‍ന്ന ഗാസ ഈ പതിറ്റാണ്ടോടെ ജനവാസയോഗ്യമല്ലാതെയാവുമെന്നാണ് യുഎന്‍ മുന്നറിയിപ്പ്.

20 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഗാസക്ക് സാമ്പത്തിക പ്രതിസന്ധികളുമായി 2020 കടക്കാനാവില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. തകര്‍ന്ന സാമ്പത്തിക നില ചരിത്രമായുള്ള ഗാസയിലെ ജിഡിപി വളര്‍ച്ച നിരക്ക് സ്ഥിരത കാണിക്കുന്നില്ലെന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ലെ യുദ്ധത്തിന് മുമ്പ് തന്നെ ഗാസയിലെ മരണനിരക്ക് വളരെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 1967 മുതല്‍ തന്നെ ഉയര്‍ന്ന മരണ നിരക്കും, തകര്‍ന്ന സാമ്പത്തിക സ്ഥിതിയുമായി ഗാസ ദുരിതക്കയത്തില്‍ മുങ്ങിത്തുടങ്ങി. 2014ലെ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. തൊഴിലില്ലായ്മ 44 ശതമാനമായി ഉയര്‍ന്നു, 60 ശതമാനത്തോളം വീടുകളില്‍ ഭക്ഷണത്തിന് ഗതിയില്ലാതായി, 1462 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 40,000 കോടി രൂപയുടെ നഷ്ടമാണ് യുദ്ധ മൂലം ഗാസയില്‍ ഉണ്ടായിട്ടുള്ളത്

Top