മുഖ്യമന്ത്രിയ്ക്ക് എന്‍.ഇ ബലറാമിന്റെ മകളുടെ തുറന്ന കത്ത്; ഉമ്മന്‍ ചാണ്ടി എന്തിന് പച്ചക്കള്ളം പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന എന്‍.ഇ ബലറാമിന്റെ മകള്‍ ഗീത നസീര്‍. മദ്യരാജാവ് വിജയ് മല്യയ്ക്ക് ചുളുവിലയ്ക്ക് ഭൂമി നല്‍കിയത് 1971 വ്യവസായ മന്ത്രിയായിരുന്ന എന്‍.ഇ ബലറാം ആണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ഗീത രംഗത്തുവന്നത്.

1971ല്‍ 16 വയസുമാത്രമുള്ള മല്യക്ക് തന്റെ അച്ഛന്‍ എങ്ങനെ ഭൂമി നല്‍കുമെന്നാണ് ഗീത ചോദിക്കുന്നത്. ഫേസ്ബുക്ക് രപോസ്റ്റിലൂടെയാണ് ഗീതയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വിജയ് മല്യക്ക് 1971 ല്‍ അച്ഛന്‍ ഭൂമി നല്കി എന്ന പച്ചക്കള്ളം താങ്കള്‍ എന്തിനു വേണ്ടി പറഞ്ഞു ? 1971ല്‍ വിജയ് മല്യക്ക് പ്രായം 16. വ്യവസായ എസ്‌ടെടുകള്‍ തുടങ്ങു ന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രെവരീസിന് ആണ് പാട്ടത്തിനു ഭൂമി നല്‍കിയത്. ആ കമ്പനിയെ 1985ല്‍ ബഹു കരുണാകരന്‍ മുഖ്യ മന്ത്രിയും ഈ അഹമ്മദ് വ്യവസായ മന്ത്രിയുമായ കാലത്താണ് മല്യ ബലമായി കയ്യടക്കുന്നത്.’ ഗീത പറയുന്നു.

1985ല്‍ കെ. കരുണാകരന്റെ കാലത്താണ് മല്യയ്ക്ക് ഭൂമി ലഭിക്കുന്നത്. അഹമ്മദ് കോയയാണ് അന്ന് വ്യവസായ മന്ത്രി. പാട്ടക്കാലാവധി തീര്‍ന്ന ഒരു കമ്പനിയുടെ പേരിലുള്ള ഭൂമി ഒരു തഹസില്‍ദാര്‍ താല്‍ക്കാലിക പട്ടയം നല്‍കി എന്ന താങ്കളുടെ വാദം വല്ലാത്ത കൗശലം ആയിപ്പോയെന്നും അവര്‍ പറയുന്നു.
‘എന്തിന്റെ പേരില്‍ ആയാലും ആരുടെ ഉപദേശത്തില്‍ ആയാലും ഇത്ര അസത്യങ്ങള്‍ വിളിച്ചു പറയും മുന്‍പ് ഒന്നോര്‍ക്കണം ആയിരുന്നു, രാഷ്ട്രീയ സന്യാസിയെ പോലെ ജീവിച്ച ആ നല്ല കമ്യുണിസ്റ്റ് കാരന്റെ ഭാര്യ, ഞങ്ങളുടെ അമ്മ ഇപ്പോഴും രണ്ടു മുറിയുള്ള വാടക വീട്ടില്‍ എന്റെ ഒപ്പം ജീവിക്കുന്നുണ്ടെന്ന്. വാര്‍ത്ത എന്പതിമൂനു വയസ്സായ അവരില്‍ ഉണ്ടാക്കിയ നോവ് ഇത്രയും എഴുതാന്‍ നിര്‍ബന്ധിതയാക്കി. ഒരു കമ്മ്യുണിസ്റ്റ് കാരെന്റെ ജീവിത ശുദ്ധി താങ്കള്‍ക്ക് മനസ്സിലാവില്ല.’ എന്നു പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഞാന്‍ എന്‍ ഈ ബാലരാമിന്റെ മകള്‍. വിജയ് മല്യക്ക് 1971 ല്‍ അച്ഛന്‍ ഭൂമി നല്‍കി എന്ന പച്ചക്കള്ളം താങ്കള്‍ എന്തിനു വേണ്ടി പറഞ്ഞു? 1971ല്‍ വിജയ് മല്യക്ക് പ്രായം 16. വ്യവസായ എസ്‌ടെടുകള്‍ തുടങ്ങു ന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രെവരീസിന് ആണ് പാട്ടത്തിനു ഭൂമി നല്‍കിയത്. ആ കമ്പനിയെ 1985ല്‍ ബഹു കരുണാകരന്‍ മുഖ്യ മന്ത്രിയും ഈ അഹമ്മദ് വ്യവസായ മന്ത്രിയുമായ കാലത്താണ് മല്യ ബലമായി കയ്യടക്കുന്നത്. പാട്ടകാലാവധി തീര്‍ന്ന ഒരു കമ്പനിയുടെ പേരിലുള്ള ഭൂമിഒരു താസില്‍ദാര്‍ താല്കാലിക പട്ടയം നല്‍കി എന്നൊക്കെയുള്ള താങ്കളുടെ വാദം വല്ലാത്ത കൗശലം ആയിപ്പോയി. ബാലറാം ആരായിരുന്നു എന്ന് താങ്കള്‍ക്ക് നന്നായറിയാം. സി.എം സ്റ്റീഫന്‍ , കെ കരുണാകരന്‍ തുടങ്ങിയവരു മായുള്ള തര്‍ക്കത്തില്‍ പിന്തുണയ്ക്കായി ആന്റണി വയലാര്‍ രവി പി സി ചാക്കോ വി എം സുധീരന്‍ അടക്കമുള്ളവര്‍ ഞങളുടെ വാടകവീട്ടില്‍ പലപ്പോഴും വരുന്ന രംഗങ്ങള്‍ മനസ്സിലുണ്ട്.

കേരള രാഷ്ട്രീയത്തില്‍ സംശുധിയുടെ ആള്‍ രൂപങ്ങളായ ബാലരാമിനെ പോലുള്ളവരെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തും മുന്‍പ് മേല്‍ പറഞ്ഞവരോടൊക്കെ ഒന്ന് അന്വേഷിക്കാമായിരുന്നു.എന്തിന്റെ പേരില്‍ ആയാലും ആരുടെ ഉപദേശത്തില്‍ ആയാലും ഇത്ര അസത്യങ്ങള്‍ വിളിച്ചു പറയും മുന്‍പ് ഒന്നോര്‍ക്കണം ആയിരുന്നു , രാഷ്ട്രീയ സന്യാസിയെ പോലെ ജീവിച്ച ആ നല്ല കമ്യുണിസ്റ്റ് കാരന്റെ ഭാര്യ, ഞങ്ങളുടെ അമ്മ ഇപ്പോഴും രണ്ടു മുറിയുള്ള വാടക വീട്ടില്‍ എന്റെ ഒപ്പം ജീവിക്കുന്നുണ്ടെന്ന്.വാര്ത്ത എന്പതിമൂനു വയസ്സായ അവരില്‍ ഉണ്ടാക്കിയ നോവ് ഇത്രയും എഴുതാന്‍ നിര്‍ബന്ധിതയാക്കി. ഒരു കമ്മ്യുണിസ്റ്റ് കാരെന്റെ ജീവിത ശുദ്ധി താങ്കള്‍ക്ക് മനസ്സിലാവില്ല. മറുപടി തരാന്‍ അച്ഛന്‍ വരില്ലല്ലോ
ഖേദത്തോടെ ഗീത നസീര്‍

Top