ജനിതക മാറ്റം വരുത്തിയ കടുക് വരുന്നു; സര്‍ക്കാര്‍ അനുമതിക്കായി ശുപാര്‍ശ; 38 ശതമാനം അധിക വിളവ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുവദിച്ചാല്‍ ജനിതകമാറ്റം വരുത്തിയ കടുക് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് ജനറ്റിക്കല്‍ എന്‍ജീനിയറിംഗ് അപ്രൈസല്‍ കമ്മിറ്റി (ജി.ഇ.എ.സി) അംഗീകാരം. കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ജി.ഇ.എ.സി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി തീരുമാനം വരേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ്. അതേസമയം, ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കോടതി വിധി വരുന്നത് സര്‍ക്കാര്‍ കാത്തിരിക്കാനാണ് സാദ്ധ്യത. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം വര്‍ഷാവര്‍ഷം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നുമാണ് ഗവേഷകരുടെ പക്ഷം.

ഡല്‍ഹി യൂണിവേഴ്‌സിറ്റി ഉല്‍പാദിപ്പിച്ച കടുക് ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ജനിതക ഉല്‍പന്നമാണ്. ജനിതകമാറ്റം വരുത്തിയ വഴുതനയ്ക്ക് 2010ല്‍ ജി.ഇ.എ.സി അനുമതി നല്‍കിയിരുന്നു. എന്നാല്‍, അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് തീരുമാനത്തോട് യോജിച്ചില്ല. ഈനിലവില്‍, ജനിതകമാറ്റം വരുത്തിയ പരുത്തി രാജ്യവ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ഷകരെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്യാനായാല്‍ അത് ആഗോള വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്. സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികമാണ് ജനിതകമാറ്റം വരുത്തിയ വിത്തില്‍നിന്ന് ലഭിക്കുന്ന വിളവ്. അതേസമയം, ജനിതക മാറ്റം വരുത്തിയ കടുക് ഉല്‍പാദനത്തിന് അംഗീകാരം നല്‍കിയാല്‍ പ്രതിപക്ഷ എതിര്‍പ്പ് ഉണ്ടാവുമോയെന്നും സര്‍ക്കാര്‍ ഭയക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ ബി.ജെ.പി എതിര്‍ത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ജനതികമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം പത്തു വര്‍ഷം മുന്പ് തന്നെ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുക്കുന്‌പോള്‍ വിത്തിനങ്ങള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇക്കാരണം കൊണ്ടു മാത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ വിസമ്മതിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ജനിതകമാറ്റം വരുത്തിയ കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതിതേടി ഗവേഷകര്‍ സമീപിച്ചത്. ലോക വ്യാപകമായി ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കും അത് തുടരാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

Top