പെൺകുട്ടികളുടെ ചേലാകർമ്മം ചെയ്യാൻ മുതിരുന്നവരെ നിങ്ങൾക്കു ഭ്രാന്തോ

എന്താണ് സ്ത്രീകളിലെ ചോലകർമം ? എന്താണ് ഇതിന്റെ വരുംവരായ്കകൾ ഡോക്ടർ ഷിനു ശ്യാമളൻ എഴുതുന്നു .തീർച്ചയായും എല്ലാ സ്ത്രീകളും വായിക്കുക നിങ്ങളിൽ ഉള്ള തെറ്റുധാരണകൾ മാറ്റാം.ഷിനുവിന്റെ വാക്കുകളിലേക്ക്

അങ്ങനെ ഒരു ഡോക്ടറുണ്ടെന്നു വാർത്ത വായിച്ചതിൽ ലജ്ജ തോന്നുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടികളുടെ ചേലാകർമ്മം ചെയ്യാൻ മുതിരുന്നവരെ,നിങ്ങൾക്കു ഭ്രാന്തോ?

എന്താണ് സ്ത്രീകളൂടെ ചേലാകർമം??

ഭാഗികമായോ പൂർണമായോ ഒരു സ്‌ത്രീയുടെ കൃസതി ഛേദിക്കുകയോ,ഇതുകൂടാതെ മറ്റേതെങ്കിലും രീതിയിൽ യോനിഭാഗം വൈകൃതമാകുകയോ അതിനും female genital mutilation അഥവാ സ്ത്രീകളുടെ ചേലാകർമ്മം എന്നൊക്കെ പറയുന്നു.

പെൺകുട്ടികളുടെ ചേലാകർമ്മം ചെയ്യുന്നതിലൂടെ അവർക്കു ലൈംഗിക സംതൃപ്തി കിട്ടും, കുടുംബ ജീവിതം സന്തോഷകരമാവും പോലും..ഇതൊക്കെ എന്ത് മണ്ടത്തരമാണ്. നിങ്ങൾ മൃഗമോ അതോ മാംസപിണ്ഡമോ? സാക്ഷരതയിൽ ഒന്നാം സ്ഥാനം പക്ഷെ ഇതുപോലെയുള്ള പ്രാകൃതാചാരങ്ങൾ ചെയ്യുവാൻ നമ്മൾ എന്തുകൊണ്ടു മുതിരുന്നു?

വിവരവും വിദ്യാഭാസവുമുള്ള ഒരു ഡോക്ടർ കോഴിക്കോട് ഇതുമായി ബന്ധപെട്ടു ക്ലിനിക് നടത്തുന്നു എന്നതു ലജ്ജാകരം. സ്വാർത്തതാല്പര്യങ്ങൾക് വേണ്ടിയും ഒരു ചേലാകർമം ചെയ്യുന്നതിന് 4000 രൂപ ഫീസ് വാങ്ങുവാനുമാണോ അയാൾ ഈ ദുഷ്പ്രവർത്തി ചെയ്യുന്നത്?? നിങ്ങളെ പോലെ ഉള്ളവരാണ് മരുന്നിലും ഡോക്ടറിലുമുള്ള ജനങ്ങളുടെ വിശ്വാസം കളയുന്നത്.ഈ മണ്ടത്തരത്തിന് ആരും മുതിരരുത്.ഒരു സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കു ചെലാകർമം അല്ല മറിച്ചു സെക്സ് എഡ്യൂക്കേഷൻ ആണ് ആവശ്യം. ഇത്രയും ലൈംഗിക ഉത്തേജനം ഉള്ള ഒരു അവയവം ചേലാകർമം ചെയ്യുന്നതിനോളം ഉണ്ടോ മണ്ടത്തരം.

സ്ത്രീകളിൽ ചേലാകർമം ചെയ്യുന്നതിലൂടെ അണുബാധ യുണ്ടാകുവാനും, മൂത്രസംബന്ധമായ അസുഖങ്ങൾക്കും, അമിതരക്തസ്രാവം ഉണ്ടാകുവാനും മരണം വരെ സംഭവിക്കുവാനും കാരണമാകുന്നു. എത്രയും വേദനാജനകമാവും ഒരു സ്ത്രീയുടെ ആ ദാരുണ അനുഭവം.ലോകത്തു 20 കോടി സ്ത്രീകൾ ചേലാകർ്മം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ. ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഒരുപാട് സ്ത്രീകൾ ഈ മണ്ടത്തരത്തിന്റെ ഇരകളാണ്.പക്ഷെ കേരളം പോലെ സാക്ഷരതാസമ്പന്നമായ സംസ്ഥാനത്തും ഇതരങ്ങേറുന്നു എന്നത് ഖേദകരം.
ഡോക്ടർ..താങ്കളെ പോലെ ഒരു സിവിൽ സർജൺ ഇതിനു മുതിരുന്നത് ദയനീയമാണ്.കഷ്ടം തന്നെ.ഇനിയും ഒരു പെൺകുട്ടികൂടി ചേലാകർമ്മം എന്ന പ്രാകൃതാചാരത്തിന്റെ ഇരയാവാതെയിരിക്കട്ടെ.പരമാവധി ഷെയർ ചെയ്യാം.

കടപ്പാട് : ഡോക്ടർ ഷിനു ശ്യാമളൻ

Top