മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് രക്തത്തിലെ അണുബാധയേത്തുടര്‍ന്നാണ് 93കാരനായ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ സുഖമാകുമെന്നും അശുപത്രി പുറത്തിറക്കിയ പത്രക്കുറുപ്പില്‍ അറിയിച്ചു. അമേരിക്കയുടെ മുന്‍ പ്രഥമ വനിതയായിരുന്ന ബാര്‍ബറ ബുഷ് ഏപ്രില്‍ 17 ആണ് അന്തരിച്ചത്.

Top