ഘര്‍വാപസി കേന്ദ്രത്തില്‍ ആര്‍എസ്എസിന്റെ വധഭീഷണിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തൃശൂര്‍: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യോഗാ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച ആയുര്‍വേദ ഡോക്ടര്‍ക്ക് ആര്‍എസ്എസിന്റെ വധഭീഷണി നേരിട്ടതായി വെളിപ്പെടുത്തല്‍. തൃശൂര്‍ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടില്‍ റിന്റോയുടെ ഭാര്യ ഡോ. ശ്വേതാ ഹരിദാസന്‍ തേജസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.റിന്റോയുമായുള്ള വിവാഹം റദ്ദാക്കി ഹിന്ദു യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് കെ ആര്‍ മനോജ് ഗുരുജി ഭീഷണിപ്പെടുത്തിയതായി ശ്വേത പറഞ്ഞു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശിവശക്തി യോഗാ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ വച്ചായിരുന്നു പീഡനം. ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി അടക്കം നിരവധി നേതാക്കള്‍ യോഗാ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസ് വോളന്റിയര്‍ സംഘം ഭര്‍ത്താവ് റിന്റോയെ പിന്തുടരുന്നുണ്ടെന്നും വിവാഹം റദ്ദാക്കി ഹിന്ദു ധര്‍മത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ റിന്റോയെ കൊന്നു കളയുമെന്നും ഗുരുജി ഭീഷണിപ്പെടുത്തി. റിന്റോ തൃശൂരിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ശ്വേതയ്ക്ക് കാണിച്ചുകൊടുത്തായിരുന്നു ഭീഷണി.GHARVAPASI KOCHCHI

ഘര്‍വാപസി വോളന്റിയര്‍മാര്‍ തൃശൂരിലെത്തി രഹസ്യമായി പകര്‍ത്തിയതാവാം ദൃശ്യങ്ങളെന്ന് റിന്റോ പറയുന്നു. അന്യമതക്കാരനുമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും പുറം ലോകം കാണാന്‍ കഴിയില്ലെന്നും ഗുരുജി ഭീഷണിപ്പെടുത്തി. 2016 നവംബര്‍ എട്ടിന് പീച്ചി വിഘ്‌നേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടില്‍ റിന്റോയും ഡോ. ശ്വേതാ ഹരിദാസും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ രജിസ്റ്റര്‍ വിവാഹം നടത്തി. 2017 ജൂലൈ 28ന് സഹോദരിയുടെ വീടുപാര്‍ക്കലിന് പോയിരുന്നു. അവിടെ നിന്ന് വീട്ടുകാരും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് ജൂലൈ 31നാണ് യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്. സഹോദരിക്ക് യോഗ പഠിക്കാനാണെന്ന് പറഞ്ഞായിരുന്നു ഇവിടെഎത്തിച്ചത്. തുടര്‍ന്ന് കുടുംബക്കാരെ ഒരുമിച്ചിരുത്തി കൗണ്‍സലിങ് ആരംഭിച്ചു. അല്‍പസമയത്തിന് ശേഷം ശ്വേതയേയും അമ്മയേയും മാത്രം യോഗാ കേന്ദ്രത്തിലാക്കി മറ്റുള്ളവര്‍ വീട്ടിലേക്ക് മടങ്ങി. ഇതോടെ ശ്വേതയെ കേന്ദ്രത്തിലെ താഴെ നിലയിലുള്ള മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് ഒഴിയണമെന്നും മറ്റും ആവശ്യപ്പെട്ട് കൗണ്‍സലിങ് ആരംഭിച്ചു. ഇതിനെ എതിര്‍ത്തതോടെ കേന്ദ്രത്തിലെ ഒരു സ്ത്രീ തന്റെ മുഖത്തടിച്ചു. തുടര്‍ന്ന് 15 പേരടങ്ങുന്ന സംഘം ബലമായി കൈ കാലുകള്‍ കെട്ടിയിട്ടു. തുണി കൊണ്ട് വായ് മൂടിക്കെട്ടി. ബലമായി നഖം മുറിച്ചുമാറ്റി. ഇതിനിടെ കൈ പിറകിലേക്ക് വളച്ചുപിടിച്ചും വസ്ത്രം വലിച്ചും ക്രൂരമായി പീഡിപ്പിച്ചതായും ശ്വേത പറയുന്നു.ghar vapasi kandanad

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ റൂമിനുള്ളില്‍ വലിയ ശബ്ദത്തില്‍ പാട്ടുവച്ചിരുന്നു. വേദന കൊണ്ട് കരയുമ്പോള്‍ യോഗാ കേന്ദ്രത്തിലെ ആളുകള്‍ സിനിമാഗാനം വച്ച് നൃത്തം ചെയ്യുകയായിരുന്നു. മാനസികമായും ശാരീരികമായും തകര്‍ക്കുന്ന തരത്തിലായിരുന്നു പീഡനങ്ങള്‍. അമ്മയെ മുകളിലെ മുറിയില്‍ ഇരുത്തിയ ശേഷമായിരുന്നു ഇതെല്ലാം. കരച്ചില്‍ അമ്മ കേള്‍ക്കാതിരിക്കാന്‍ അമ്മയെ ഇയര്‍ഫോണ്‍ വച്ച് പാട്ടുകേള്‍പ്പിച്ചിരുന്നതായി പിന്നീട് അറിയാന്‍ കഴിഞ്ഞതായും ശ്വേത പറഞ്ഞു.

നിര്‍ബന്ധിച്ച് ഘര്‍വാപസി നടത്താന്‍ അഞ്ച് പുരുഷന്‍മാരടക്കം 65 പേരെയാണ് കേന്ദ്രത്തില്‍ അടച്ചിരുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് പുരുഷന്‍മാരെ കേന്ദ്രത്തിലെത്തിച്ചത്. കേന്ദ്രത്തില്‍ കൊടിയ പീഡനമാണ് നേരിട്ടത്. രഹസ്യ കാമറയും മറ്റു സംവിധാനങ്ങളും ഒരുക്കി എല്ലാവരേയും നിരീക്ഷിച്ചിരുന്നു. സ്ത്രീകളും പുരുഷന്‍മാരും ഉപയോഗിച്ചിരുന്ന കുളിമുറികള്‍ അകത്തു നിന്നും കുറ്റിയിടാന്‍ സാധിച്ചിരുന്നില്ല. സംസാരം പോലും പകര്‍ത്താന്‍ സംവിധാനമുണ്ടെന്നും കേന്ദ്രത്തിനെതിരേ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. രാവിലെ 4.30ന് എഴുന്നേറ്റ് യോഗ പരിശീലനത്തിന് പോവും. ശേഷം ഖുര്‍ആന്‍, ബൈബിള്‍ എന്നീ മത ഗ്രന്ഥങ്ങളെ വിമര്‍ശിച്ചു കൊണ്ടുള്ള ക്ലാസില്‍ പങ്കെടുക്കണം. 10 മണിക്ക് മുമ്പ് 65 പേര്‍ക്കുള്ള ഭക്ഷണം തങ്ങള്‍ പാചകം ചെയ്യണമെന്നും ശ്വേത പറഞ്ഞു. theja

അതേസമയം ശിവശക്തി യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹിതരായ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാളാണ് അറസ്റ്റിലായത്. അതേസമയം, സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളുമായ ഗുരുജി മനോജ് എന്നയാള്‍ ഒളിവിലാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതര മതസ്ഥരെ വിവാഹം കഴിച്ച പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് ശിവശക്തി യോഗാ കേന്ദ്രത്തിനെതിരായ ആരോപണം.തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ കേന്ദ്രത്തില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നു യുവതി പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി എന്നയാളാണ് ഉപദ്രവിച്ചത്. 65ലധികം പെണ്‍കുട്ടികള്‍ യോഗാ കേന്ദ്രത്തില്‍ ഇയാളുടെ തടവിലുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു.ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ആര്‍ഷ വിദ്യാസമാജത്തിലെ കൗണ്‍സിലിങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെപ്പോയ കാസര്‍ഗോഡ് ഉദുമ സ്വദേശി ആതിരയും യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

കടപ്പാട് -തേജസ്

Top