ഘര്‍വാപ്പസി കേന്ദ്രത്തിലെ ഒരാള്‍ അറസ്റ്റില്‍.അന്യമതക്കാരനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റിലായി. കേസിലെ അഞ്ചാം പ്രതിയായ ശ്രീജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എട്ടുമണിക്കൂറിലധികം സമയമെടുത്ത് യോഗാ കേന്ദ്രത്തിലെ ജീവനക്കാരെ പ്രത്യേകം ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. അന്തേവാസികളായ സ്ത്രീകളെയും പുരുഷന്മാരെയും ഓരോരുത്തരെയായി പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച മൊഴികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
സ്ഥാപന നടത്തിപ്പുകാരന്‍ ഗുരുജിയെന്ന മനോജാണ് കേസിലെ ഒന്നാം പ്രതി. മനോജിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള മറ്റ് നാല് പേരും സ്ഥലത്തില്ലെന്നാണ് സൂചന. യോഗാ കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരന്‍ ശ്രീജേഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പീന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണിയാള്‍. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാളെ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

അതേസമയം എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിള്‍ സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നില്‍ പൊലീസ് തടഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിശ്ര വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് ഇവിടെനിന്നു രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവതി ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ കേന്ദ്രത്തെ കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത്.ഇതിനിടെ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പെണ്‍കുട്ടി സത്യവാങ്മൂലവും നല്‍കി.ഈ ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി. കേരളത്തില്‍ റാം റഹിമുമാരെ സൃഷ്ടിക്കണോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെ കക്ഷി ചേര്‍ക്കും. സമാന സാഹചര്യങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളെ പറ്റിയും അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.യോഗാ സെന്ററില്‍ നടക്കുന്ന ക്രൂരപീഡനത്തെക്കുറിച്ചുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മീഡിയവണാണ് പുറത്തുവിട്ടത്.

കേസില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.യോഗ പരിശീലനത്തിന്റെ പേരില്‍ നിര്‍ബന്ധിത ഘര്‍വാപസി നടത്തുന്ന കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ട യുവതി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഒറ്റയ്ക്ക് കൗണ്‍ലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു.

അന്യമതക്കാരനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.തൃശൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതോടെയാണ് കണ്ണൂര്‍ സ്വദേശിനിയായ ഹിന്ദു യുവതിയെ ബന്ധുക്കള്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിലെത്തിച്ചത്. മര്‍ദനവും പീഡനവും തുടര്‍ന്നിട്ടും വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതോടെ യോഗ കേന്ദ്രം പ്രവര്‍ത്തകര്‍ ഇവരുടെ ഭര്‍ത്താവിനെ പിന്തുടര്‍ന്നു. ഇവിടെയെത്തുന്ന എല്ലാ പെണ്‍കുട്ടികളെയും യോഗ സംഘം കൈകാര്യം ചെയ്യുന്നത് ഈ രീതിയിലാണ്.

Top