
ലണ്ടന്‍ :മുന്‍ ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്ത് 1ന്റെ പ്രേതം ക്യാമറയില്‍ കുടുങ്ങി. യു.കെ ഗോസ്റ്റ് ഹണ്ട്‌സ് സ്ഥാപകന്‍ സ്റ്റീവ് വീസനാണ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. നോട്ടിംഗ്ഹാംഷെയറിലെ സ്‌ട്രെല്ലി ഹാളില്‍ സ്ഥാപിച്ച ക്യാമറകളില്‍ രാജ്ഞഞിയുടെ പ്രേതം കുടുങ്ങിയെന്നാണ് വാദം. അഞ്ഞൂറ് വര്‍ഷം മുന്‍പ് രാജ്ഞി ഇവിടെ പതിവായി സന്ദര്‍ശിച്ചിരുന്നതാണ്.
തന്റെ ഭരണകാലയളവില്‍ അവര്‍ സ്‌ട്രെല്ലി ഹാളില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ രഹസ്യ സന്ദര്‍ശനങ്ങള്‍ ആയിരുന്നതിനാല്‍ സന്ദര്‍ശനോദ്ദേശം വ്യക്തമല്ല. രാജ്ഞി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉറങ്ങിയിരുന്ന മുറിയുടെ താഴെ തന്നെയാണ് അവരുടെ പ്രേതരൂപം പ്രത്യക്ഷപ്പെട്ടത്. ഇതേ ബംാവില് തന്നെ രണ്ടാം തവണയും എലിസബത്ത് രാജ്ഞിയുടെ പ്രേതം ക്യാമറയില്‍ പതിഞ്ഞു