തായ്‌വാന്‍: ലോകപ്രസസ്ത പര്‍വതാരോഹകയ്ക്ക് മലയിടുക്കില്‍ വീണ് ദാരുണാന്ത്യം. ബിക്കിനി ക്ലൈമ്പര്‍ എന്നറിയപ്പെടുന്ന ഗിഗി വൂവ് ആണ് പര്‍വ്വതാരോഹണത്തിനിടയില്‍ മലയിടുക്കില്‍ വീണ് മരിച്ചത്. മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരുക്കേറ്റതു മൂലം ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റ്ലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് 25 ദിവസം നീണ്ടു നില്‍ക്കുന്ന പര്‍വതാരോഹണത്തിന് ഗിഗി പോയത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെയെത്തുവാന്‍ കഴിഞ്ഞില്ല. അപകടം സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതുവരെയും മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ എടുക്കുന്നതായിരുന്നു ഗിഗിയുടെ വിനോദം. പര്‍വതത്തിന്റെ ഏറ്റവും മുകളിലെത്തിയ ശേഷം ഇവര്‍ ബിക്കിനി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമായിരുന്നു. നാല് കൊല്ലത്തിനുള്ളില്‍ നൂറോളം മലനിരകളില്‍ കയറിയതായി ഗിഗി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മഞ്ഞ് മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.