ഒന്നര വയസുള്ള പെണ്‍കുഞ്ഞ് പത്താംനിലയില്‍ നിന്ന് വീണു

അബുദാബി: യുഎഇയില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞു പത്താം നിലയില്‍ നിന്ന് വീണു. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലിനുമുകളിലേക്കാണ് കുട്ടി വീണത്. ചില്ല് തകര്‍ത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു. കുട്ടിയില്‍ ജീവന്റെ ഒരു തരി ബാക്കിനില്‍ക്കുന്നത് തിരിച്ചറിഞ്ഞു ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റാസല്‍ഖൈമ സഖര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍. ഞായറാഴ്ച രാത്രി 11.15നായിരുന്നു കുഞ്ഞ് ഫ്‌ലാറ്റിന്റെ ജനാലവഴി താഴേയ്ക്ക് വീണത്. ജനാലയ്ക്ക് അടുത്തുണ്ടായിരുന്ന സോഫയില്‍ കയറിയ കുട്ടി അപകടത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കുട്ടിയെ ഉബൈദുല്ല ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കി. കുട്ടിയുടെ പിതാവ് സാധനങ്ങള്‍ വാങ്ങിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവ് മൂത്ത മകനെ പിറ്റേന്ന് രാവിലെ സ്‌കൂളിലേയ്ക്ക് വിടാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.

Top