തിരുവനന്തപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ അച്ഛനായ പതിമൂന്നുകാനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അയല്‍വാസിയായ പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പതിമൂന്നുകാരന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ പ്രസവിക്കുമെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് എട്ടാം ക്ലാസുകാരന്‍ പോലീസിനോട് പറഞ്ഞത്. മംഗലാപുരത്തെ ബന്ധുവീട്ടിലായിരുന്നു കുട്ടിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും സമ്മതപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്താനും പോലീസ് നടപടി തുടങ്ങി. അതേ സമയം ഇരുവരും സമ്മതപ്രകാരമാണ് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ഇരുവര്‍ക്കെതിരെയും പോസ്‌കോ ചുമത്തേണ്ടിവരും. ഇത് സംബന്ധിച്ച ആശയകുഴപ്പത്തിലാണ് പോലീസ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ വയറു വേദനയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഡോക്ടറുടെ അടുത്തെത്തിച്ചു.
എന്നാല്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ അറിയുന്നത്. കുറച്ചു കൂടി നല്ല ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും തിരികെ എത്തിയ പെണ്‍കുട്ടി വീട്ടില്‍ തന്നെ പ്രസവിച്ചു. പ്രസവത്തെ തുടര്‍ന്ന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അയല്‍ക്കാരനായ ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ അച്ഛന്‍ എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്.
മംഗലാപുരത്ത് ബന്ധുവിന്റെ വീട്ടിലായിരുന്ന ആണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം പോലീസ് അവിടെയെത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതിനുശേഷമാണ് ജാമ്യം നല്‍കിയത്.