![](https://dailyindianherald.com/wp-content/uploads/2016/05/manr-1.jpg)
സ്വന്തം ലേഖകൻ
കോട്ടയം: കല്യാണത്തലേന്ന് അർധരാത്രിയിൽ പ്രതിശ്രുത വധുവിനെയും സഹോദരി ഭർത്താവിനെയും കാറിനുള്ളിൽ നിന്നു അർധനഗ്നരായി നാട്ടുകാർ പിടികൂടി. വിവാഹം മുടങ്ങിയതോടെ, പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ ഉപേക്ഷിച്ചു മടങ്ങി. വിവാഹത്തിനു ചിലവായ തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ തമ്മിൽ സംഘർഷം.
കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശത്തെ നഗരത്തിലായിരുന്നു സംഭവങ്ങൾ. പ്രദേശ വാസിയായ പെൺകുട്ടിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിളുള്ള വിവാഹം തിങ്കളാഴ്ച പന്ത്രണ്ടിനു സമീപത്തെ ക്ഷേത്രത്തിൽ വച്ചു നടത്താനാണ് നിശ്ചയിച്ചിരുന്നത്. കല്യാണത്തിന്റെ ഒരുക്കങ്ങൾക്കും ഫേഷ്യൽ ചെയ്യുന്നതിനുമായി പെൺകുട്ടിയെയും കൂട്ടി, സഹോദരി ഭർത്താവ് അർധരാത്രി വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്നു.
പുലർച്ചെ പ്രദേശത്തെ ആളൊഴിഞ്ഞ കാടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെയും സഹോദരി ഭർത്താവിനെയും അർധനഗ്നരായ രീതിയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ ഇരുവരെയും തടഞ്ഞു വച്ചു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. അപ്പോഴാണ് പെൺകുട്ടിയുടെ കല്യാണം തിങ്കളാഴ്ച നടക്കേണ്ടതാണെന്ന വിവരം അറിഞ്ഞത്.
വിവരം അറിഞ്ഞു പെൺകുട്ടിയുടെ ബന്ധുക്കൾ അടക്കമുള്ളവർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പത്തു മണി കഴിഞ്ഞിരുന്നു. ഈ സമയം തന്നെ വിവാഹത്തിനായി പ്രതിശ്രുത വരനും ബന്ധുക്കളും വിവാഹ പന്തലിൽ എത്തി. പെൺകുട്ടിയെ കാണാതെ വന്നതോടെ ക്ഷണിച്ചിട്ട് എത്തിയ അതിഥികളും വരനൊപ്പം എത്തിയവരും പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെയാണ് പെൺകുട്ടിയെയും സഹോദരി ഭർത്താവിനെയും പൊലീസ് പിടികൂടിയതായി കണ്ടെത്തിയത്. തുടർന്നു വരനും ബന്ധുക്കളും മടങ്ങിപ്പോകുകയാണെന്നു അറിയച്ചു. തങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതോടെ പ്രദേശത്ത് സംഘർഷാവസ്ഥയും തർക്കവുമായി.
ഇതിനിടെ പെൺകുട്ടിയുടെ സഹോദരി തനിക്കു ഭർത്താവിനെ ആവശ്യമില്ലെന്നും ഇനി ഇയാൾക്കൊപ്പം ജീവിക്കാനാവില്ലെന്നും അറിയിച്ചു. പെൺകുട്ടിയെയും സഹോദരി ഭർത്താവിനെയും ജാമ്യത്തിലെടുത്തെങ്കിലും ഇരുവരെയും വീട്ടിൽ പ്രവേശിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല. സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഇരുവരെയും വിട്ടയക്കുകയായിരുന്നു.