ബംഗളുര്‍ :ബംഗളുരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമംനടത്തി. തൃശൂര്‍ സ്വദേശിയായ യുവാവുമായ താന്‍ പ്രണയത്തിലായിരുന്നെന്നും ഇയാളും സുഹൃത്തും തന്നെ വഞ്ചിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു. ഉവൈസ് ബിന്‍ ഉമര്‍, അലന്‍ ആന്റോ എന്നിവര്‍ക്കെതിരെയാണ് യുവിയുടെ ആരോപണം.
ഇരുവരും തന്റെ സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇത് തന്റെ അവസാന വാക്കുകളായിരിക്കുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ ഇനി കണ്ടില്ലെങ്കില്‍ ഉത്തരവാദികള്‍ ഇവരായിരിക്കും. വീട്ടില്‍ പോലും കയറാനാകാത്ത അവസ്ഥയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും മാതാവിനെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ഒല്ലൂര്‍ സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്.