മുംബൈയിൽ ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

മുംബൈ: മുബൈയിലെ റെയിൽവേ ട്രാക്കിൽ നിന്ന് ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് നിലേഷ് വികാസ് മേയുടെ മകൾ പല്ലവി വികാസ് മേ (21)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. നിയമ വിദ്യാർഥിയായിരുന്ന പല്ലവിയെ ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയു ചെയ്തിരുന്നു. ബുധനാഴ്ച ആറു മണിക്ക് പരേൽ സ്റ്റേഷനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും രാത്രി 10.30ഓടെയാണ് തിരിച്ചറിയാനായത്. പല്ലവിയുടെ മൊബൈലും ആഭരണങ്ങളും ബാഗുമടക്കമുള്ള സാധനങ്ങൾ കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Top