
എറണാകുളം: പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോല്‍ സ്വദേശി ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 21കാരന്‍ ബേസില്‍ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസില്‍ തൂങ്ങിമരിച്ചു.
വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക