തിരുവനന്തപുരം: കാട്ടായിക്കോണത്ത് ഏഴ് വയസ്സുകാരിയെ വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൂനയില്‍ ക്ഷേത്രത്തിനു സമീപം പല്ലവിയില്‍ സജികുമാറിന്റെയും മഹേശ്വരിയുടെയും മകള്‍ കാവ്യ.എം.എസി യെയാണ് ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിക്കാൻ പോയി ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
പോത്തന്‍കോട് മേരിമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.