വായ്പ്പ നല്‍കിയ പണം തിരികെ ചോദിച്ച കാമുകിയെ കൂട്ടുകാര്‍ക്ക് കാഴ്ച്ചവച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യുവാവ് പോലീസ് കസ്റ്റഡിയില്‍

കൊല്ലം: വായ്പ നല്‍കിയ തുക തിരിച്ചുചോദിച്ചത് ഇഷ്ടപ്പെടാതെ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കൊല്ലത്ത് വിളിച്ചുവരുത്തി കാമുകന്‍ കൂട്ടുകാര്‍ക്ക് കാഴ്ചവച്ചതായി പരാതി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് കാമുകനടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് കൊല്ലം പൊലീസ് വ്യക്തമാക്കി.

കാമുകന്‍ കസ്റ്റഡിയിലായെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇയാളുടെ കൂട്ടാളികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. കാമുകന്‍ വൈരാഗ്യം തീര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയായിരുന്നെന്നും മാനഭംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പാലക്കാട് സ്വദേശിനി വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നു. ഇയാള്‍ ചോദിച്ചതിനെ തുടര്‍ന്ന് സ്വര്‍ണം പണയം വച്ചു പണം നല്‍കുകയും പിന്നീട് തിരിച്ചു ചോദിക്കുകയും ചെയ്തു. ഇതില്‍ ദേഷ്യപ്പെട്ട് കാമുകന്‍ പെണ്‍കുട്ടിയോട് പിണങ്ങി. പക്ഷേ പിന്നീട് വീണ്ടും അടുപ്പം നടിച്ചെത്തി പെണ്‍കുട്ടിയെ കൊല്ലത്തേക്ക് വിളിച്ചു വരുത്തി.

കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി കൊല്ലത്ത് എത്തിയെങ്കിലും കാമുകന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയില്ല. എന്നാല്‍ കാമുകന്റെ ഒരു പെണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ഒരു ഓട്ടോയില്‍ കയറ്റി കായലോരത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് അഞ്ചു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ആയിരുന്നുവെന്നാണഅ പരാതി. രണ്ടു ദിവസം കഴിഞ്ഞ് കാമുകന്‍ സ്ഥലത്തെത്തുകയും ഇയാളും പീഡിപ്പിച്ചെന്നും എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കാമുകനെ കാണാനെത്തിയ യുവതിയെ കാമുകന്റെ സുഹൃത്തായ ഒരു സ്ത്രീ വന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ യുവതിയെ ഓട്ടോയില്‍ കയറ്റി കായല്‍ കരയിലുള്ള ആളില്ലാത്ത കെട്ടിടത്തിലെത്തിച്ചു. പിന്നീട് കാമുകന്‍ സ്ഥലത്തെത്തുകയും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂട്ട മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു.

തനിക്ക് മുന്‍പരിചയമില്ലാത്തവരാണ് മാനഭംഗം ചെയ്തതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പാലക്കാട് പൊലീസാണ് യുവതിയെ കണ്ടെത്തിയത്. കൊല്ലത്തുനിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തുവച്ചാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ മൊഴിയില്‍നിന്ന് വ്യക്തമാകുന്നത്.

എന്നാല്‍ യുവതിക്ക് സ്ഥലം പരിചയമില്ലാത്തതിനാല്‍ സംഭവം നടന്ന വീട് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ഷാഡോ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. പാലക്കാട് നിന്നുള്ള പൊലീസ് സംഘവും ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്നും 80 രുപ കൊടുത്താണ് തന്നെ ഓട്ടോയില്‍ കൊണ്ടുപോയതെന്നും താന്‍ 120 രൂപ നല്‍കിയാണ് തിരിച്ചു വന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്ന സ്ഥലം കണ്ടെത്താന്‍ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Top