പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് പിടിയില്‍

പാണ്ടിക്കാട് (മലപ്പുറം): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കേസില്‍ ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ സെക്രട്ടറിയെ പാണ്ടിക്കാട് സി.ഐ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി, പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട് വീട്ടില്‍ ചന്ദ്രന്‍ എന്ന ചീറോളി ചന്ദ്രനെയാണ് (42) പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2015ലായിരുന്നു സംഭവം. മേലാറ്റൂര്‍ സ്വദേശിയായ 17കാരിയെ കാണാനില്ളെന്ന പിതാവിന്‍െറ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കോഴിക്കോട് വെച്ച് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടു പോയ വൈശാഖ് എന്ന യുവാവിനെയും കണ്ടത്തെി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഒന്നാം പ്രതി വൈശാഖിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിലാണ്. ഗുഡല്ലൂരിലേക്ക് കൊണ്ടുപോയതും താമസിക്കാന്‍ സൗകര്യമൊരുക്കി തന്നതും ചന്ദ്രനാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഇയാളെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top