ചെന്നൈ: സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. തമിഴ് തമിഴ്നാട്ടിലെ കൂഡല്ലൂരിലാണ് ഇരുപത്തിരണ്ടുകാരി ഭര്‍ത്താവിനെ കൊന്നത്. ഒരാഴ്ചമുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഇന്നലെ രാത്രിയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കല്ലിനിടിച്ച് കൊന്നത്. ഭര്‍ത്താവ് സുന്ദരനല്ലെന്നും തനിക്ക് ചേരില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
കൊല നടത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തില്‍ ഭാര്യതന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. യുവതിയെ അറസ്റ്റുചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക