
സ്വന്തം ലേഖകൻ
വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ അശ്ലീല വീഡിയോ വരനെ കാണിച്ച യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് നീലേശ്വരത്താണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശി റിനീഷിനാണ് കുത്തേറ്റത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലായിരുന്നു സംഭവം.
സംഭവം ഇങ്ങനെ: റിനീഷ് ഒരു മാസം മുമ്പ് ഇയാളുടെ വീടിനടുത്തുള്ള ഒരു അധ്യാപികയുമായി നാടുവിട്ടു. ഒരു മാസത്തോളം എറണാകുളത്തും ബംഗളൂരുവിലുമായി താമസിച്ചശേഷം തിരിച്ചെത്തിയപ്പോൾ അധ്യാപിക അവരുടെ വീട്ടുകാർക്കൊപ്പം പോയി. നാട്ടിൽ കാലു കുത്തിയാൽ തല്ലുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ നീലേശ്വരത്തെ ഒരു ലോഡ്ജിലായി ഇയാളുടെ താമസം. ഇതിനിടെയാണ് ഇയാളുടെ സുഹൃത്തായ വിജേഷിന്റെ വിവാഹനിശ്ചയം നടക്കുന്നത്. വിവാഹനിശ്ചയത്തിന് റിനീഷും പങ്കെടുത്തിരുന്നു.
ഒരു ദിവസം വിജേഷിനെ വിളിച്ച് വധുവിന്റെ അശ്ലീല വീഡിയോ തന്റെ കൈയ്യിലുണ്ടെന്ന് പറയുന്നു. വിജേഷ് ഇതു വിശ്വസിച്ചില്ല. എന്നാൽ റിനീഷ് വീഡിയോ കാണിച്ചുകൊടുത്തതോടെ രോക്ഷകുലനായ വിജേഷ് കൂട്ടുകാർക്കൊപ്പം വന്നു റിനീഷിനെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റവനെതിരെയും കുത്തിയവർക്കെതിരെയും പോലീസ് കേസെടുത്തു.