അഞ്ചു വയസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

കോട്ടയം മേലുകാവില്‍ അഞ്ചാം ക്ലാസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പരാതി. ഇയാള്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചു. മേച്ചാല്‍ മച്ചിയാനിക്കല്‍ ജോസ്(43) ആണ് ഒളിവിലായിരിക്കുന്നത്. കുട്ടിയുടെ അമ്മയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഇവരുടെ ബന്ധു കൂടിയാണ്.

അമ്മയുടെ കാമുകനാണെന്നതും ബന്ധുവാണെന്നുമുള്ള സ്വാതന്ത്ര്യത്താല്‍ വീട്ടില്‍ ഏതു സമയത്തും എത്താമായിരുന്നു. ഇതുപയോഗിച്ച് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയം നോക്കി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ നേരത്തേ മരിച്ചതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലാസില്‍ മിടുക്കിയായിരുന്ന കുട്ടിക്കുണ്ടായ മാറ്റവും, പഠനത്തില്‍ പിന്നോക്കം പോകുന്നതും കണ്ട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഒളിവില്‍ പോയിരിക്കുന്ന ജോസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top