പിതാവിന്റെ 38 ലക്ഷവുമായി നാടു വിട്ട 14കാരിയും കൂട്ടാളികളും പിടിയില്‍ !

ന്യൂഡല്‍ഹി :പോലീസിനേയും വീട്ടുകാരേയും കുഴക്കിയ മോഷണ കഥയിലെ വില്ലത്തി പിടിയില്‍ . പിതാവിന്റെ 38 ലക്ഷവും മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍ പോയ പതിനാലുകാരിയും കൂട്ടാളികളും ആണ് പിടിയിലായത്. മാതാപിതാക്കള്‍ അത്താഴവിരുന്നിന് പോയപ്പോള്‍ മകള്‍ പിതാവിന് ഒരു വസ്തു ഇടപാടില്‍ കിട്ടിയ 38ലക്ഷം രൂപ മോഷ്ടിച്ച് കൂട്ടുകാരിയെ ഏല്‍പ്പിയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ മാതാപിതാക്കള്‍ പണം കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പണം മറ്റാരൊ മോഷ്ടിച്ചിരിക്കുമെന്ന് പോലീസും വീട്ടുകാരും വിശ്വസിച്ചു.പോലീസ് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഷോപ്പിങ് കഴിഞ്ഞ് തിരികെയെത്തിയ പെണ്‍കുട്ടികളെ യാതൊരു സംശയവും തോന്നാത്ത വിധം മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. പുലര്‍ച്ചെ പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് പിടിയിലായ വിവരം കുട്ടികള്‍ അറിയുന്നത്. ചെരുപ്പും, ബാഗും ഡ്രസ്സും വാങ്ങാനായി 80000 രൂപയോളം ഇവര്‍ ചെലവഴിച്ചു. ഹോട്ടല്‍ ബില്ലും പതിനായിരം രൂപയിലേറെയായിരുന്നു.മോഷണത്തിന്റെയും കാണാതാകലിന്റെയും ഉദ്ദേശം ഇത്രമാത്രം – ബോറടിച്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കറക്കം. ഒപ്പം ഷോപ്പിങ് ഭ്രമവും.

പതിനാലുകാരിയായ പെണ്‍കുട്ടിക്കാണ് സ്കൂള്‍ പഠനവും വീട്ടിലെ പഠനവും ബോറടിച്ചത്. ഓഷ്യന്‍ ഇലെവന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് സാന്ദ്രാ ബുള്ളോക്കിന്റെ നേതൃത്വത്തില്‍ വനിതകളെ ഉള്‍ക്കൊള്ളിച്ച് വരുന്നു എന്ന വാര്‍ത്ത കേട്ടതോടെ അവള്‍ക്ക് ആവേശമായി. ഡെറാഡൂണിലേക്കും അതിനപ്പുറത്തേക്കും പോകാനുള്ള പദ്ധതി കൂട്ടുകാരികളെ അറിയിച്ചു. അവരും തയാര്‍!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമി ഇടപാടില്‍ നിന്നു പിതാവിന് 38 ലക്ഷം രൂപ ലഭിച്ചത് അറിയാമായിരുന്ന അവള്‍ മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ സേഫ് കുത്തിത്തുറന്ന് കാശു മുഴുവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മോഷ്ടിച്ചു. രണ്ടു ദിവസം ഡല്‍ഹി പൊലീസ് കള്ളന്‍മാര്‍ക്കു വേണ്ടി ഓടി നടന്നപ്പോള്‍ പെണ്‍കുട്ടി പണം കൈയില്‍ വച്ച് ഒന്നുമറിയാത്തപ്പോലെ കഴിഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൊലീസിനെ വട്ടം ചുറ്റിച്ച് പെണ്‍കുട്ടിയും സുഹൃത്തുക്കളും മുങ്ങി.,ഇവരുടെ ആണ്‍സുഹൃത്തുക്കള്‍ പണം തട്ടിയെടുത്ത് ഇവരെ തട്ടിയെടുത്തതാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. . എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപരമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

Top