ക്രൈം ഡെസ്‌ക്
ലബനൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നു പിടികൂടിയ പെൺകുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്നരാക്കിയെന്നു റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ് ഐഎസിന്റെ പുതിയ ക്രൂതരകളുടെ കഥകൾ പുറത്തു വിട്ടത്. യുദ്ധത്തിനു ശേഷം മടങ്ങിയെത്തുന്ന പോരാളികൾക്കു ലൈംഗികത പകരുന്നതിനായാണ് പെൺകുട്ടികളെ ഐഎസ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. രക്ഷപെടാനുള്ള ഒരു ചെറിയ സാധ്യത പോലും ഒഴിവാക്കുന്നതിനായാണ് പെൺകുട്ടികളെ നഗ്നരാക്കി തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ സ്വാധീന മേഖലകളിലെ തടവറകളിലാണ് പെൺകുട്ടികളെ ഇപ്പോൾ രഹസ്യമായി തടവിൽ പാർപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളെ പാർപ്പിക്കുന്നതിനു വേണ്ടി മാത്രം അഞ്ഞൂറോളം തടവറകളാണ് ഐഎസ് നിർമിച്ചിരിക്കുന്നത്. ഈ രണ്ടിടത്തുമായി പതിനായിരത്തിലധികം സൈനികരാണ് പെൺകുട്ടികൾക്കു കാവൽ നിൽക്കുന്നത്. പെൺകുട്ടികൾ രക്ഷപെടാതിരിക്കുന്നതിനായി ഇവിടെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടെ ഐഎസിന്റെ പിടിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച നൂറിലേറെ പെൺകുട്ടികളെയാണ് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. വെടിവച്ചും. കഴുത്തറത്തും ക്രൂരമായ കൊലപാതകമാണ് ഇവർ നടത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയ വഴി ഒരുക്കിയ വഴി ഹണിട്രാപ്പിലൂടെയാണ് പെൺകുട്ടികളെ ഐഎസ് കുടുക്കുന്നത്. ട്രാപ്പിൽ കുടുക്കിയ പെൺകുട്ടികളെ ഐഎസിന്റെ ഭാഗമാക്കുകയാണ് ആദ്യം ചെയ്യുന്നത്. പെൺകുട്ടികളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെ ഐഎസിന്റെ വിവിധ സേവനങ്ങളുടെ ഭാഗമാക്കുകയാണ് ഐഎസ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരെയാണ് തിരഞ്ഞെടു പിടിച്ച് സേനയിലെത്തുന്ന സൈനികർക്കു ലൈംഗിക ദാഹത്തിനായി വിട്ടു കൊടുക്കുന്നത്.