
സ്വന്തം ലേഖകൻ
തൃശൂർ: രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിക്കുള്ളിൽ ഉറങ്ങാൻ പോയ മകൾ പുലർച്ചെ വീട്ടിൽ മടങ്ങിയെത്തിയത് പൊലീസ് അകമ്പടിയോടെ..! അതിരാവിലെ വീടിന്റെ കോളിങ് ബെൽമുഴങ്ങുന്നതു കേട്ട് തുറക്കാനെത്തിയ പിതാവാണ് പൊലീസുകാർക്കൊപ്പം നിൽക്കുന്ന മകളെ കണ്ട് ഞെട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന മകൾ, രാത്രി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി കാമുകനൊപ്പം കറങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കാമുകനാകട്ടെ ഇതേ സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർഥിയും..!
തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിലുള്ള സ്ഥലത്തായിരുന്നു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി പത്തു മണിയോടെ അച്ഛനും അമ്മയും ഏക മകളും ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് കുട്ടി കിടക്കാൻ പോയത്. എന്നാൽ, അമ്മയും അച്ഛനും ഉറങ്ങിയെന്നു ഉറപ്പാക്കിയ ശേഷം കുട്ടി അടുക്കളയുടെ വാതിൽ തുറന്നു പുറത്തിറങ്ങി കാമുകനൊപ്പം പോകുകയായിരുന്നു. അടുക്കളയുടെ വാതിൽ പുറത്തു നിന്നു കുറ്റിയിട്ടശേഷം കുട്ടി പത്താം ക്ലാസ് വിദ്യാർഥിയായ കാമുകനൊപ്പം ബൈക്കിൽ പോയി.
രാത്രി 11 മണിയോടെ പുറത്തിറങ്ങിയ ഇരുവരും രണ്ടര വരെ ബൈക്കിൽചുറ്റക്കറങ്ങി നടന്നു. രണ്ടരയോടെ ഒരു വിഭാഗം മദ്യപാനികളായ യുവാകൾ ഇരുവരുടെയും പിന്നാലെ ബൈക്കിൽ എത്തിതയതോടെയാണ് കുട്ടികമിതാക്കൾ ഭയന്നു പോയത്. തുടർന്നു ഇവർ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ പൊലീസിനു മുന്നിൽപ്പെടുകയായിരുന്നു. തുടർന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ രാത്രിയിൽ വീട്ടു നിന്നു രക്ഷപെട്ടതാണെന്നു വ്യക്തമായത്. തുടർന്നു രണ്ടു കുട്ടികളെയും മാതാപിതാക്കളുടെ അടുത്തു സുരക്ഷിതമായി എത്തിച്ചു. കുട്ടികളെ കൗൺസിലിങ്ങിനു വിധേയമാക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.