ബ്രസീല്‍: ലോട്ടറി അടിക്കുക എന്നതു ഭാഗ്യമുണ്ടെങ്കില്‍ തന്നെ പക്ഷേ ഇതുപോലൊരു ഭാഗ്യസമ്മാനം എവിടെ കിട്ടുനം ? നറുക്കു വീണാല്‍ സമ്മാനത്തോടൊപ്പം സുന്ദരിയായ യുവതിയും .യുവതിയൊപ്പം ഒരു രാത്രി സല്ലപാവും .നറുക്കെടുപ്പില്‍ വിജയിച്ചാല്‍ ഒപ്പം കിടക്കാന്‍ പെണ്‍കുട്ടികളെ സമ്മാനമായി ലഭിക്കുന്നത് കേട്ട്കേള്‍വി പോലുമില്ളാത്ത കാര്യം നടക്കുന്നത് ബ്രസീലിലെ ഒരു ഗ്രാമത്തിലാണ് .ഇവിടെയാണ് ഈ അപൂര്‍വ റാഫിള്‍ നടക്കുന്നത്.
ഗ്രാമത്തില്‍ എന്നും റൈഫിള്‍ ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ട്. തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഒരു രാത്രി ഒപ്പം കഴിയാന്‍ പെണ്‍കുട്ടിയെയാണ് സമ്മാനിക്കുന്നത്. റാഫിള്‍ കൂടാതെ ബിന്‍ഗോ ഗെയിമിലെ വിജയിക്കും പെണ്‍കുട്ടികള്‍ തന്നെയാണ് സമ്മാനം. വടക്ക് കിഴക്കന്‍ ബ്രസീലിലെ എന്‍ക്രുസില്‍ഹാഡയിലെ പുരുഷന്മാരാണ് റൈഫിള്‍ വാങ്ങി ഭാഗ്യം പരീകഷിക്കുന്നത്. അഞ്ച് പൗണ്ടാണ് റൈഫിള്‍ ടിക്കറ്റിന്‍െറ വില. കന്യകമാരായ പെണ്‍കുട്ടികളെ വാഗ്ദാനം ചെയ്ത് നിരവധി നറുക്കെടുപ്പുകളാണ് ഈ പ്രദേശങ്ങളില്‍ നടക്കുന്നത്. ടിക്കറ്റ് വിലയിലും മാറ്റങ്ങള്‍ ഉണ്ടാകും. സംഭവം പ്രദേശത്തെ ഒരു ചാരിറ്റി സൊസൈറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
പട്ടണത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ബിന്‍ഗോനൈറ്റ് സംഘടിപ്പിക്കാറുണ്ടെന്നും ഇവടെ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്നും മെനിഡാന്‍ക ചാരിറ്റബിള്‍ സൊസൈറ്റി വ്യക്തമാക്കി. രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ളാതെയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നു, മെനിഡാനക വ്യക്തമാക്കുന്നു.
സമീപ ഗ്രാമങ്ങളില്‍ നിന്നും ഇത്തരത്തില്‍ റൈഫിളില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ എത്തുന്നുണ്ട്. 11നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് നറുക്കെടുപ്പിലെ സമ്മാനങ്ങളായി മാറുന്നതെന്നും ചാരിറ്റി സൊസൈറ്റി വക്താവ് അറിയിച്ചു. നറുക്കെടുപ്പിലെ സമ്മാനമായ പെണ്‍കുട്ടി കന്യകയെന്ന് തെളിഞ്ഞാല്‍ ടിക്കറ്റ് വില കുത്തനെ ഉയരും.
കുട്ടികളെ ഉപയോഗിച്ചുള്ള വേശ്യാവൃത്തിയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍ ഉള്ളത്. കൊടിയ ദാരിദ്യ്രത്തിലുള്ളതും ഒറ്റപ്പെട്ടതുമായ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളെ വരുമാന മാര്‍ഗമായാണ് കാണുന്നതെന്നാണ് മെനിഡാന്‍ക അറിയിച്ചത്. ചിലപ്പോഴൊക്കെ പോലീസ് പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടാകാറില്ള. പോലീസിന്‍െറ അറിവോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നും ചാരിറ്റി സൊസൈറ്റിയായ മെനിഡാന്‍ക ആരോപിക്കുന്നു.