ബാംഗ്ലൂര്‍: ചെറിയ നിക്കറിട്ട് ക്ലാസിലെത്തിയ നിയമ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ കളിയാക്കിയപ്പോള്‍ പ്രതിഷേധമായി ക്ലാസിലെ മുഴുവന്‍ കുട്ടികളും നിക്കറിട്ട് ക്ലാസിലെത്തി. ബ്ലാംഗ്ലൂരിലെ പ്രശ്‌സ്തമായ ലോ കോളെജിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
നിക്കര്‍ ഇട്ട് ക്ലാസ്സിലെത്തിയ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും ശരിയായ രീതിയില്‍ വസ്ത്രധാരണം ചെയ്തുവരണമെന്ന് അദ്ധ്യാപകന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന രീതിയിലാണ് വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത് സദാചാര പൊലീസിങ്ങാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണമെന്ന സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് സ്ഥാപിക്കുന്നതിനായി പിറ്റേന്ന് മറ്റു വിദ്യാര്‍ത്ഥിനികളും നിക്കര്‍ ധരിച്ച് ക്ലാസ്സിലെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ പ്രൊഫസ്സര്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.