![](https://dailyindianherald.com/wp-content/uploads/2016/01/gk-pillai.jpg)
ചവറ: പ്രമുഖ നാടക-സീരിയല്‍-സിനിമ നടന്‍ കൊല്ലം ജി.കെ പിള്ള(83) അന്തരിച്ചു. നൂറിലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്്. കൊല്ലം യൂണിവേഴ്‌സല്‍ തീയേറ്ററിലൂടെയാണ് നാടകരംഗത്ത് എത്തിയത്.
തുടര്‍ന്ന് സിനിയിലും സീരിയലിലും സജീവമായി. മൂന്നുവര്‍ഷം മുമ്പ് സ്റ്റേജില്‍ വച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അരങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. രണ്ടാമത്തെ മകള്‍ ഉഷാകുമാരിയുടെ ഓയൂരിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചവറ പന്മന മേക്കാട് നികുഞ്ചത്തില്‍ നിന്ന് കുറച്ചുനാള്‍ മുമ്പാണ് മകളുടെ വീടായ ഓയൂരിലേക്ക് താമസം മാറിയത്. ശനിയാഴ്ച്ച രാത്രി 9.30ഓടെ ആയിരുന്നു അന്ത്യം. രാത്രി വൈകി മൃതദേഹം ചവറയിലെ വീട്ടിലെത്തിച്ചു.
ജി. കൃഷ്ണപിള്ള എന്ന ജി.കെ പിള്ള കെഎസ്ആര്‍ടിസി ചെക്കിംഗ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്്. സംസ്‌കാരം മുളങ്കാടകം ശ്മശാനത്തില്‍ പിന്നീട് നടക്കും. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കള്‍: ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ. മരുമക്കള്‍: ബാലചന്ദ്രബാബു, രാധാകൃഷ്ണന്‍, വിജയന്‍, ജയപ്രകാശ്.