ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അനുകൂല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള അദാനി പോര്‍ട്ട് ഡയറക്ടര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യാസായി ഗൗതം അദാനിയുടേതാണ് അദാനി പോര്‍ട്ട്. ബിജെപി സര്‍ക്കാരുമായി വഴിവിട്ട അവിഹിത ബന്ധം തുടരുന്നതിനാലാണ് ജികെ പിള്ള ബിജെപിക്കനുകൂലമായ വിവദ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് ആരോപണം.
2009 ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ഇസ്രത്ത് ജഹാന്‍ അടക്കമുള്ള മൂന്ന് പേര്‍ക്ക് ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുണ്ടെന്നായിരുന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മാസത്തിന് ശേഷം സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ലഷ്‌കര്‍ ബന്ധത്തിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ടാമത് സമര്‍പ്പിച്ച സത്യവാങ്മൂലം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഇടപെടല്‍ മൂലം തിരുത്തിയതാണെന്ന് കഴിഞ്ഞ ദിവസം ജികെ പിള്ള വെളിപ്പെടുത്തിയത് . പിന്നാലെ, ജികെ പിള്ളയുടെ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. ഇസ്രത്ത് ജഹാന്‍ കേസില്‍ 2009 സെപ്തംബര്‍ 24 ന് സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലം അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജികെ പിള്ള എതിര്‍ത്തിരുന്നില്ല്.
.2011 ജൂണിലാണ് പിള്ള ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ആ സമയത്ത് യുപിഎ സര്‍ക്കാര്‍ ഏതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനത്തെ ഗവര്‍ണറാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും രണ്ട് വര്‍ഷത്തോളം കാത്തിരുന്നെങ്കിലും വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് അദാനി പോര്‍ട്ട് ഡയറക്ടറായി പിള്ള ചുമതലയേല്‍ക്കുന്നത്.
അതേസമയം, ഇസ്രത്ത് ജഹാനെ കൊന്നത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന വെളിപ്പെടുത്തലുമായി വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ സംഘത്തിലുണ്ടായിരുന്ന ഐപിഎസ് ഓഫീസറും രംഗത്തെത്തിയതോടെ ജികെ പിളളയുടെ വാദം പൊളിഞ്ഞിരുന്നു.