ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം_ *വെർച്ച്വൽ റിയാലിറ്റി: സാധ്യതകളുടെ ലോകം തുറന്ന് ജി.ഡി.എസ്*

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം. വെർച്ച്വൽ ലോകത്തെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ വളർന്ന് വരുന്ന ഡവലപ്പേഴ്സിന് സാധിക്കണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റാ സയൻസ്,
വെബ് ഡെവലപ്പ്മെന്റ്, ആപ്പ് ഡവലപ്മെന്റ്, സോഫ്ട് വെയർ എൻജിനീയറിംഗ് തുടങ്ങി നൂതന സങ്കേതങ്ങളുടെ പഠനവും പ്രായോഗിക പരിശീലനവും സമ്മിറ്റിൽ നടന്നു. 
        ജാമിഅ റെക്ടർ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അദ്ധ്യക്ഷതയിൽ മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ.അബ്ദുസ്സലാം ദ്വിദിന സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി ജി.ഡി.എസ്. പവലിയനിൽ സജ്ജീകരിച്ച റോബോട്ടിക് എക്സ്പോയിൽ ഇ.വി.ത്രീ റോബോട്ട്, ഡ്രോൺ, എ ഐ ബോട്ട്സ് തുടങ്ങി റോബോട്ടിക്സ് രംഗത്തെ ട്രെന്റുകളുടെ പ്രദർശനവും വർക്കിംഗ് മോഡൽ പരിശീലനവും നടന്നു.
       അബ്ദുൽ ഹകീം (സീനിയർ ടെക്നികൽ ലീഡ്‌, വോൾവോ ഐ.ടി. ബാംഗ്ലൂർ),അഭിഷേക് ഭാസ്കരൻ(ചീഫ് റോബോടിക്സ് എഞ്ചിനീയർ, ഇവോൾവ് റോബോട്ടിക്സ് ), അബൂബക്കർ സിദീഖ്(സീനിയർ ആപ്പ് ഡെവലപ്പർ, ടെക്സോൾ), ഡോ.അബ്ദു റഊഫ്(സി.ഇ.ഒ. മീം എഡ്ടെക്)അബ്ദുൽ ഫത്താഹ്(എ.ഐ/ എം.എൽ. റിസർച്ച് ഇന്റേർൺ), ജാബിർ മുഹ്‌യിദ്ദീൻദ്ധീൻ(സിക്സ്, യുഐ/ യുഎക്സ് ഡിസൈനർ ) തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 
       സമാപന സെഷനിൽ ആസഫ് നൂറാനി, അബൂസ്വാലിഹ് സഖാഫി, ജലാൽ നൂറാനി, അബൂബക്കർ നൂറാനി, ഉനൈസ് അസ്ഹരി തുടങ്ങിയവർ പങ്കെടുത്തു. സമ്മിറ്റ് ചീഫ് ഓർഗനൈസർ ഫത്താഹ് അബ്ദുസ്സലാം സ്വാഗതവും കൺവീനർ അൽതാഫ് നന്ദിയും പറഞ്ഞു. കേരളത്തിലെ യുവ ഡവലപ്പേഴ്സ് പ്രതിനിധികളായ സമ്മിറ്റ് വൈകുന്നേരത്തോടെ സമാപിച്ചു.
Top