ടൂറിസത്തിനൊപ്പം യോഗയും പ്രോത്സാഹിപ്പിക്കാന്‍ ഗോവ; ഗോവന്‍ തീരങ്ങളില്‍ സന്ധ്യാനമസ്‌കാരവും യോഗയും: ലൈംഗിക കേന്ദ്രമെന്ന ചീത്തപ്പേരുമാറ്റാന്‍ ഗോവ

പനജി: ടൂറിസത്തിനൊപ്പം യോഗയ്ക്കു പ്രാധാന്യം നല്‍കി ലൈംഗിക കേന്ദ്രമെന്ന ചീത്തപ്പേരുമാറ്റാന്‍ ഗോവ ഒരുങ്ങുന്നു. ഗോവയിലെ ബീച്ചുകളില്‍ ഇപ്പോള്‍ കൂടുതലായും യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെയും വന്‍ റിസോര്‍ട്ടുകളുടെയും സഹായത്തോടെയാണ് ഗോവന്‍ തീരങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഗോവന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നത്.
മദ്യത്തിനും ലൈംഗികതയ്ക്കും പേരുകേട്ട ഗോവയുടെ ബീച്ചുകളുടെ മുഖംമാറ്റുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഗോവയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് മദ്യവും ലഹരിയും ഉപേക്ഷിച്ചു ടൂറിസം വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചത്.

lg1ഗോവയിലെ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ഇതിനു വേണ്ട പിന്‍തുണയും നല്‍കുന്നു. ലൈസന്‍സുള്ള അന്‍പതോളം പരിശീലകരെയാണ് ഗോവയില്‍ യോഗാ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്.
ഗോവയിലെ പ്രധാനപ്പെട്ട് ആറു ബീച്ചുകളാണ് ഇപ്പോള്‍ യോഗാ പരിശീലനത്തിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. യോഗയ്‌ക്കെത്തുന്നവര്‍ക്കു കര്‍ശന ഭക്ഷണക്രമമാണ് ഗോവ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. അതിരാവിലെ എത്തുന്നവര്‍ക്കു റെഗുലര്‍ കപ്പ് ഓഫ് മസാല ചായയാണ് പ്രധാനമായും നല്‍കുന്നത്. രാവിലെ ഏഴിനു ചായ, എട്ടിനു രണ്ടു മണിക്കൂര്‍ യോഗ, 11.15 നു വിശ്രമം എന്നിവയാണ് പരിശീലനത്തിന്റെ ഷെഡ്യൂള്‍. വൈകിട്ട് അഞ്ചു മണിയോടെ വീണ്ടും യോഗാ പരിശീലനം ആരംഭിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top