ഗോവയിൽ പൊതുസ്ഥലത്തുവെച്ചുള്ള മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. ബീച്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളിലെ മദ്യപാനം നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും നടപടികൾ കർശനമാക്കിയിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തനാണ് സർക്കാർ നീക്കം. ഒക്ടോബര്‍ അവസാനത്തോടെ വിജ്ഞാപനം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. മദ്യലഹരിയിലുള്ളവര്‍ സൃഷ്ടിക്കുന്ന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗോവയിലെ ബീച്ചുകളിൽ പരസ്യമായി മദ്യപിയ്ക്കുന്നവർക്കാണ് പോലീസിന്റെ പിടി വീഴുക. നോര്‍ത്ത് ഗോവ പോലീസ് നേരത്തെ ഈ തീരുമാനം കൈകൊണ്ടിരുന്നു. എന്നാൽ നടപടികൾ കർശനമാക്കിയിരുന്നില്ല. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നവര്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ പരാതിയുയർന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് നീക്കം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒപ്പം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്നും പരീക്കർ കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് പരസ്യമായി മദ്യപിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കാർത്തിക് കശ്യപ് വ്യക്തമാക്കിയതാണ്. ഇത് നടപ്പിലാകാതെ വന്നതോടെയാണ് മുഖ്യമന്ത്രി തന്നെ രംഗത്ത് ഇറങ്ങിയത്. പ്രതിവര്‍ഷം നാൽപ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഗോവ ബീച്ച് ടൂറിസത്തിന്റെ ഭൂപടത്തിൽ മുൻപന്തിയിലാണുള്ളത്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് ഗോവ.
അടിച്ച് പൊളിക്കാൻ ഗോവയിലേക്ക് പോകേണ്ട; എല്ലാം നിരോധിച്ചു
Tags: goa tourism