വന്‍ വിവാദങ്ങളുയര്‍ത്തിയ രാം ഗോപാല്‍വര്‍മ്മ ചിത്രമായ ‘ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്ത്’ തരംഗമാകുന്നെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ ചിത്രം റിലാസായി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആള്‍ക്കാരാണ് സിനിമ കാണാനായി തിരക്കിട്ടത്. ഇതിനാല്‍ സെര്‍വര്‍ തന്നെ തകര്‍ന്നു. പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ചിത്രം പുറത്തിറങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ സംവിധായകനെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായ ദേവിയുടെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത് എന്ന ചിത്രം അശ്ലീല ചിത്രമാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഐടി ആക്ടിന്റെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. സിനിമയ്ക്കെതിരെ നേരത്തേ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് മറുപടിയെന്നോണം പ്രഖ്യാപിച്ചിരുന്ന ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ആര്‍.ജി.വി. ലണ്ടനില്‍ നിന്നുള്ള പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാട് എങ്ങനെയണെന്ന് ഒരാഴ്ച മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നു. ലൈംഗികത, മതം, സദാചാരം ഇവയെക്കുറിച്ച് മിയ വാചാലയാകുന്നു. സ്വാഭാവിക വികാരമായ ലൈംഗികതയെ മത വ്യാഖ്യാനങ്ങള്‍ മൂടിവച്ചിരിക്കുന്നുവെന്ന് മിയ പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്‌കാരം മതമല്ല, അത് ലൈംഗികതയാണ്-