
അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി.ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പേരുടെയും ശിക്ഷ ശരിവെച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. ശിക്ഷക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
വിചാരണ കോടതി വിധിക്കെതിരെ വധശിക്ഷ ലഭിച്ച പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. വിധി പറയുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടിവന്നു. ക്രമസമാധാനം പാലിക്കുന്നതില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ പരാമര്‍ശം. 2002 ഫെബ്രുവരി 27നുണ്ടായ ദുരന്തത്തില്‍ കര്‍സേവകര്‍ അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേരുടെ മരണത്തിലേക്ക് നയിച്ച ഗുജറാത്ത കലാപത്തിലേക്ക് നയിച്ചത് ഈ സംഭവമായിരുന്നു. ഗോധ്ര പ്രത്യേക കോടതി 2011ല്‍ 31 പേരെയാണ് ശിക്ഷിച്ചത്. 63 പേരെ വെറുതെവിട്ടിരുന്നു. ഇതും അഹമ്മദാബാദ് ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.