
ചെന്നൈ:ശിവകാശിയില്‍ നിര്‍മ്മിക്കുന്ന പടക്കങ്ങളുടെ കവറുകളില്‍ ഇനി ദൈവങ്ങളുണ്ടാകില്ല. കവറുകളില്‍ നിന്ന് ദൈവങ്ങളെ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നിര്‍ദ്ദേശം വഴിയോരത്ത് പൊട്ടിത്തെറിക്കുന്ന പടക്കങ്ങളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന വിവിധ സംഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ചിത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് വിരുതുനഗര്‍ ജില്ലാ ഭരണകൂടം നിര്‍ര്‍ദ്ദേശം നല്‍കി.