സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും വിജയ കുമാറിന്റ മകള്‍ അര്‍ഥനയുമാണ് ചിത്രത്തിലെ നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അച്ഛനെയും വെല്ലുന്ന മകന്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അച്ഛനെ വെല്ലുന്ന കിടിലന്‍ ഗെറ്റപ്പിലാണ് ഗോകുലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
നവാഗതനായ വിപിന്‍ ദാസാണ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചുംബനവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ്. കോളേജ് വിദ്യാര്ത്ഥിയായിട്ടെത്തുന്ന ഗോകുല്‍ സുരേഷിന്റെ നായികയായി അര്ഥനയെത്തും. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ വിജയ് ബാബു ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.
വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. രാഹുല്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും.