ശീതയുദ്ധ സമയത്ത് ജര്‍മനി സോവിയറ്റ് യൂണിയനെ പേടിച്ച് വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്വര്‍ണനിക്ഷേപങ്ങള്‍ തിരിച്ച് കൊണ്ടു വരുന്ന തിരക്കിലാണിപ്പോള്‍. ഇതിന്റെ ഭാഗമായി പാരീസില്‍ നിന്നും ജര്‍മനി 105 ടണ്‍ സ്വര്‍ണം തിരിച്ച് കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ അമേരിക്കയിലുണ്ടായിരുന്ന 300 മെട്രിക് ടണ്‍ സര്‍ണവും ജര്‍മനി തിരിച്ച് നാട്ടിലേക്കെത്തികുകയാണ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വില്‍ നിന്നും തങ്ങള്‍ 111 ടണ്‍ സ്വര്‍ണം തിരിച്ച് കൊണ്ടു വരുന്നത് കഴിഞ്ഞ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും ബാക്കിയുള്ള 300 ടണ്‍ ഉടനെത്തിക്കുമെന്നും ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ജര്‍മനിക്ക് 1950കളിലും 1960കളിലുമുണ്ടായിരുന്ന വ്യാപാര സമൃദ്ധിയില്‍ നിന്നാണ് ഈ സ്വര്‍ണ സമ്പാദ്യം അന്ന് സമാഹരിച്ചിരുന്നത്.എന്നാല്‍ ശീതയുദ്ധകാലത്ത് ഇവ സോവിയറ്റ് യൂണിയന്‍ കവര്‍ന്നെടുക്കുമെന്ന ഭയത്താല്‍ ഇത് അമേരിക്കയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഈ സ്വര്‍ണം പിന്നീട് അവിടെ നിന്നും തിരിച്ചെടുത്തിരുന്നില്ല.
2013ല്‍ ജര്‍മനി ന്യൂയോര്‍ക്കില്‍ നിന്നും 300 ടണ്‍ സ്വര്‍ണവും പാരീസില്‍ നിന്നും 374 ടണ്‍ സ്വര്‍ണവും തിരിച്ച് കൊണ്ട് വന്നിരുന്നു. ഇപ്പോഴു പാരീസില്‍ ജര്‍മനിയുടെ 91 ടണ്‍ സ്വര്‍ണം അവശേഷിക്കുന്നുണ്ട്. ഇതും കൂടി ഈ വര്‍ഷം തിരിച്ച് കൊണ്ടു വരുമെന്നും ജര്‍മനി പറയുന്നു. ഇത്തരത്തില്‍ സ്വര്‍ണംകൊണ്ടു വരല്‍ പൂര്‍ത്തിയാകുന്നതോടെ ജര്‍മനിയിലെ 3378 ടണ്‍ റിസര്‍വ് ഗോള്‍ഡില്‍ പകുതിയും ഫ്രാങ്ക്ഫര്‍ട്ടിലെത്തും. ബാക്കിയുള്ളവര ന്യൂയോര്‍ക്കിലും ലണ്ടനിലുമാണുള്ളത്. ഇത്തരത്തില്‍ സ്വര്‍ണം തിരിച്ച് കൊണ്ടു വരുന്നതിന് യാതൊരു വിധത്തിലുമുള്ള തടസങ്ങളും നനേരിടേണ്ടി വന്നിരുന്നില്ലെന്നാണ് ജര്‍മനിയുടെ സെന്‍ട്രല്‍ ബാങ്കായ ബുന്‍ഡെസ്ബാങ്കിന്റെ ബോര്‍ഡ് മെമ്പറായ കാള്‍ ലുഡ് വിഗ് തിയ്‌ലെ പറയുന്നത്. ഇനി ഇതില്‍ കൂടുല്‍ സ്വര്‍ണം അമേരിക്കയില്‍ നിന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രസിഡന്റായത് ഇതിനെ ബാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
തങ്ങള്‍ക്ക് ഫെഡറല്‍ റിസര്‍വുമായി നല്ല വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാണുള്ളതെന്നും കാള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ന്യൂയോര്‍ക്കില്‍ ജര്‍മനിയുടെ 1236 ടണ്‍ സ്വര്‍ണമായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന്റെ മൊത്തം സ്വര്‍ണത്തിന്റെ 36.6 ശതമാനമായിരുന്നു ഇത്. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ 432 ടണ്ണാണുള്ളത്. ഇത് ജര്‍മനിയുടെ മൊത്തം സ്വര്‍ണത്തിന്റെ 12.8 ശതമാനമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സ്വര്‍ണം പിടിച്ചെടുക്കുമെന്ന് ഭയന്ന് പടിഞ്ഞാറന്‍ ജര്‍മനി തങ്ങളുടെ മിക്ക സ്വര്‍ണവും വിദേശരാജ്യങ്ങളിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുകയായിരുന്നു. 1998നും 2001നും ഇടയില്‍ ജര്‍മനിയുടെ സെന്‍ട്രല്‍ ബാങ്ക് 850 ടണ്‍ സ്വര്‍ണം ലണ്ടനില്‍ നിന്നും തിരിച്ചെടുത്തിരുന്നു. സ്വര്‍ണം എത്തരത്തിലാണ് ജര്‍മനിലേക്ക് കൊണ്ടു വന്നതെന്നതിന്റെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ടിട്ടില്ല. 2020 ഓടെ തങ്ങളുടെ മുഴുവന്‍ സ്വര്‍ണവുംനാട്ടിലെത്തിക്കാനാണ് ജര്‍മനി ഒരുങ്ങുന്നത്.