ന്യൂഡല്‍ഹി: സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന വലിയൊരു വിഭാഗത്തിന് ഏറെ പ്രയോജനകരമായ ഒരു പദ്ധതിയാണ് സ്വര്‍ണബോണ്ട്. രാജ്യത്ത് ഉത്പാദനക്ഷമമല്ലാതെ കിടക്കുന്ന ടണ്‍കണക്കിന് സ്വര്‍ണം വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു നയം കൂടിയാണിത്. 2.75 ശതമാനമാണ് വാര്‍ഷിക പലിശ. കുറഞ്ഞ നിക്ഷേപം രണ്ട് ഗ്രാം മുതല്ല്! 500 വരെയുണ്ട്. ഇതിനായി നവംബര്‍ അഞ്ച് മുതല്‍ 20 വരെ അപേക്ഷ സ്വീകരിക്കും. എട്ട് വര്‍ഷ കാലാവധിയിലായിരിക്കും ബോണ്ട് നല്‍കുക. അഞ്ച് വര്‍ഷത്തിനു മുമ്പ് പിന്‍വലിക്കാനുമാകില്ല.