250 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വര്‍ണമാക്കിയതായി നികുതി വകുപ്പ്

ന്യൂഡല്‍ഹി: 250 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വര്‍ണമാക്കിയതായി ആദായനികുതി വകുപ്പ്. ഡല്‍ഹിയില്‍ സ്വര്‍ണക്കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ 250 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം ആദായനികുതി വകുപ്പും, എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും രജിസ്റ്റര്‍ ചെയ്ത മൂന്ന് വ്യത്യസ്ത കേസുകളിലായി 400 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടന്നതായി കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച കരോള്‍ ബാഗിലേയും ചാന്ദ്നി ചൗക്കിലേയും നാല് സ്വര്‍ണവ്യാപാരികളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നിരുന്നത്. ആ പരിശോധനയിലാണ് 250 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ വ്യാപാരം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത.

Top