കുട്ടികളുടെ നന്മപറയുന്ന ഗോള്‍ഡ് കോയിന്‍സ് മലയാള സിനിമയില്‍ പുത്തന്‍ അനുഭവമാകുന്നു. ഗ്രാമീണ അന്തരീക്ഷത്തില്‍ വളര്‍ന്ന രണ്ടു കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ഗോള്‍ഡ് കോയിന്‍സ്. നവാഗതനായ പ്രമോദ് ഗോപാല്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ ഇടവേളയ്ക്കു ശേഷം മിരാനന്ദനന്‍ തിരിച്ചുവരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
നേനി എന്റര്‍ട്രെയിനറിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മാസ്റ്റര്‍ ഗോപാല്‍ മാസ്റ്റര്‍ വാസുദേവുമാണ് മത്സരിച്ചഭിനയിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയേറ്ററുകളില്‍ കയ്യടി നേടുന്ന ഗോള്‍ഡ് കോയിന്‍സ് ഛായാഗ്രണത്തിലെ മികവിലാണ് അഭിനന്ദനങ്ങല്‍ ഏറ്റുവാങ്ങുന്നത്. പ്രശസ്ത ബോളിവുഡ് ക്യാമറാ മാന്‍ ഹരി നായരുടെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മഞ്ജുലാലാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ പല മികവാര്‍ന്ന കാഴ്ച്ചകളും ദൃശ്യഭംഗിയോടെ പകര്‍ത്തിയിരിക്കുന്നതാണ് ചിത്രത്തിലേറെയും ചര്‍ച്ച ചെയ്യപ്പെട്ടത്. കുട്ടികളുടെ ചിത്രമായ ഗോള്‍ഡ് കോയിന്‍സ് കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.
സണ്ണിവെയ്ന്‍,സായ്കുമാര്‍, അനൂപ് ചന്ദ്രന്‍, അപ്പുണ്ണിശശി, ടെസ്സ, മീരാനന്ദന്‍, പാഷാണം ഷാജി, അനില്‍ നെടുമങ്ങാട്, വിനോദ് കെടാമംഗലം, ഡോ അമര്‍ , ബേബ നേഹ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.